×

ബോചെ 1000 ഏക്കറില്‍ കാര്‍ണിവലും, ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളും ജനുവരി 4 വരെ

വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ കാര്‍ണിവലും, ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളും ആരംഭിച്ചു. മേപ്പാടി ടൗണില്‍ നിന്നും ആരംഭിച്ച റോഡ് ഷോയോടു കൂടി കാര്‍ണിവലിന് തുടക്കം കുറിച്ചു. ഇന്ന് ബുധനാഴ്ച മോണിക്ക സ്റ്റാര്‍ലിങ് അവതരിപ്പിച്ച മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും. ഡിസംബര്‍ 23 മുതല്‍ ജനുവരി 4 വരെ നീണ്ടുനില്‍ക്കുന്ന വന്‍ ആഘോഷങ്ങളാണ് ബോചെ 1000 ഏക്കറില്‍ ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം 7 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്.

ഡിസംബര്‍ 25 ന് നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന ഗാനമേള, 26 ന് മില്ലേനിയം സ്റ്റാര്‍സിന്റെ  മ്യൂസിക്കല്‍ നൈറ്റ്, 27 ന് IMFA യുടെ ഫാഷന്‍ ഷോ, 28 ന് ഗൗതം വിന്‍സെന്റ് നയിക്കുന്ന മ്യൂസിക്കല്‍ ബാന്‍ഡ്, 29 ന് അവതാര്‍ മ്യൂസിക്കല്‍ നൈറ്റ്, 30 ന് ഗിന്നസ് മനോജിന്റെ നേതൃത്വത്തിലുള്ള മെഗാ ഷോ. 31ന് മാത്രം പ്രവേശനം പാസ് മൂലം. അന്നേദിവസം വേടന്‍, ഗൗരിലക്ഷ്മി എന്നിവരുടെ സംഗീതവിരുന്നും തുടര്‍ന്ന് പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങും നടത്തും. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.

 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വയനാട് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും (DTPC) ബോചെ 1000 ഏക്കര്‍ ലേബര്‍ വെല്‍ഫെയര്‍ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top