ബോചെ ടീ ലക്കി ഡ്രോ; 6 പേര്‍ക്ക് 10 ലക്ഷം രൂപ സമ്മാനിച്ചു
ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്ക് സമ്മാനമായി ലഭിച്ച 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ ബോചെ ചെക്കുകള്‍ വിതരണം ചെയ്തു. കോഴിക്കോട് സ്വദേശി ദിവ്യ എന്‍.എം., തിരുവനന്തപുരം സ്വദേശി ലതിക എസ്., കണ്ണൂര്‍ സ്വദേശികളായ ഫിറോസ്, ഇസ്മയില്‍ സി.കെ, ഇടുക്കി സ്വദേശി ലയ ജെയിംസ്, ആലപ്പുഴ സ്വദേശി ആന്റണി പി.ജെ. എന്നിവര്‍ക്കാണ് 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്.
10 ലക്ഷം രൂപയ്ക്ക് പുറമെ നിരവധിപേര്‍ക്ക് ഇതുവരെ കാറുകള്‍, ഐഫോണുകള്‍ എന്നിവ സമ്മാനമായി ലഭിച്ചു കഴിഞ്ഞു. ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 16 ലക്ഷത്തിലധികം ഭാഗ്യശാലികള്‍ക്ക് 30 കോടി രൂപയിലധികം സമ്മാനമായി നല്‍കിക്കഴിഞ്ഞു. ഫ്‌ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐ ഫോണുകള്‍ എന്നിവ കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ് പ്രൈസുകളുമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്നത്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.
ബോചെ ടീ സ്‌റ്റോറുകളില്‍ നിന്ന് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. കൂടാതെ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ നിന്നും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ ലഭിക്കും. www.bochetea.com എന്ന വെബ്‌സൈറ്റിലൂടെ ദിവസേനയുള്ള നറുക്കെടുപ്പ് ഫലം അറിയാവുന്നതാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്