ഗള്‍ഫില്‍ നിന്നുള്ള പണവരുമാനം കുറഞ്ഞത് ക്രയശേഷിയെ ബാധിച്ചു: തോമസ് ഐസക്
6100 കോടി രൂപ വായ്പ എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതായി ധനമന്ത്രി തോമസ് ഐസക്. ജനുവരി ഒന്‍പതിന് വായ്പയെടുക്കുന്നതോടെ സംസ്ഥാനത്തെ നിലവിലെ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരമാകും. ജനുവരി പകുതിയോടെ ട്രഷറി നിയന്ത്രണം ഭാഗികമായി പിന്‍വലിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സാമ്പത്തികമുരടിപ്പ് രൂക്ഷമാണെന്നും തോമസ് ഐസക് പറഞ്ഞു.
ജി.എസ്.ടി നികുതി വരുമാനം താഴ്ന്നതോടെ കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞമാസം സ്റ്റേറ്റ് ജി.എസ്.ടി വരുമാനം 585 കോടിരൂപയും ഇന്റഗ്രേറ്റഡ് ജി.എസ്.ടി വരുമാനം 801 കോടിരൂപയായും താഴ്ന്നിരുന്നു. ഒക്ടോബറില്‍ ഇത് യഥാക്രമം 737 കോടിയും 822 കോടിയുമായിരുന്നു. ഈ വരുമാനക്കുറവും വായ്പയെടുക്കുന്നതിലുള്ള നിയന്ത്രണം തുടരുന്നതുമാണ് പ്രതിസന്ധിക്കുകാരണം. ഇതോടെ വാര്‍ഷികപദ്ധതിയുടെ ബില്ലുകള്‍ക്ക് മേലുള്ള കടുത്ത നിയന്ത്രണം തുടരുകയാണ്. ഈ സാമ്പത്തികവര്‍ഷം ചെലവുചുരുക്കും. അടുത്ത മാസം പകുതിയോടെ കടുത്ത സാമ്പത്തികപ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകള്‍ മുന്‍ഗണനയോടെ മാറിനല്‍കും.
സംസ്ഥാനത്ത് സാമ്പത്തിക മുരടിപ്പ് രൂക്ഷമാണ്. ഗള്‍ഫില്‍ നിന്നുള്ള പണവരുമാനം ഗണ്യമായി കുറഞ്ഞത് ജനങ്ങളുടെ ക്രയശേഷിയെ ബാധിച്ചു. ജി.എസ്.ടി നടപ്പാക്കിയ രീതിയിലെ പിശകുകള്‍ മൂലം നികുതി കണക്കാക്കാന്‍ പോലും സാധിക്കുന്നില്ലെന്നും തോമസ് ഐസക് ആരോപിച്ചു. ഈമാസത്തെ നികുതിവരുമാനം നവംബറിലേതിനേക്കാള്‍ കുറയുമെന്നും ധനമന്ത്രി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്