×

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന നീക്കവുമായി ഫെയ്‌സ്ബുക്ക്.

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന നീക്കവുമായി ഫെയ്‌സ്ബുക്ക്. സാധാരണയായി ഫെയ്‌സ്ബുക്കില്‍ സംഭവിക്കുന്നത് എന്തും കാണിച്ചുതരുന്ന ന്യൂസ്ഫീഡില്‍ നിന്ന് ന്യൂസ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. ശ്രീലങ്ക, ബൊളീവിയ, സ്ലോവാക്യ, സെര്‍ബിയ, ഗ്വാട്ടിമാല, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫെയ്‌സ്ബുക്ക് പുതിയ പരീക്ഷണം നടത്തി കഴിഞ്ഞു. ആഗോളതലത്തില്‍ ഒട്ടുമിക്ക മാധ്യമ വെബ്‌സൈറ്റുകളിലേയ്ക്കും വായനക്കാരെ ഉണ്ടാക്കുന്നത് ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വഴിയാണ്.

ഉപഭോക്താക്കളുടെ ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡില്‍ തെളിയാറുള്ള മാധ്യമ വാര്‍ത്തകളുടെ പോസ്റ്റുകളാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്. പകരം അവയെ കണ്ടുപിടിക്കാന്‍ അത്ര എളുപ്പമല്ലാത്ത മറ്റൊരു വിന്‍ഡോയിലേക്ക് മാറ്റുകയും ചെയ്തു. ഇതുവഴി മാധ്യമങ്ങള്‍ക്ക് വായനക്കാരുടെ എണ്ണത്തില്‍ 60 ശതമാനം മുതല്‍ 80 ശതമാനം ഇടിവാണ് ഉണ്ടായത്. ഈ പരീക്ഷണം വ്യാപിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ അതിനര്‍ഥം ഫെയ്‌സ്ബുക്ക് സമാനമായ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയില്ല എന്നല്ലെന്നുമുള്ള ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡ് വൈസ് പ്രസിഡന്റ് ആദം മുസേരിയുടെ വാക്കുകളെ ഉദ്ധരിച്ച് ടെക് ക്രഞ്ച് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top