വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യവുമായി കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റി
കുവൈറ്റ്: വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് സൊസൈറ്റി(കെ.എച്ച്.ആര്‍.എസ്) പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഒക്‌ടോബര്‍ ഒന്നിനു ഫീസ് വര്‍ധന പ്രാബല്യത്തില്‍ വന്നശേഷം അധിക സാമ്പത്തിക ബാധ്യത കാരണം വിദേശികള്‍ ചികിത്സ ഒഴിവാക്കിയ വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മനുഷ്യാവകാശ സൊസൈറ്റി അധികൃതര്‍ അറിയിച്ചു. ഫീസ് വര്‍ധന നടപ്പാക്കിയതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ 30 ശതമാനം കുറവ് വന്നതായി ആരോഗ്യ മന്ത്രാലയം തന്നെ വെളിപ്പെടുത്തിയിരുന്നു. പുതിയ സാഹചര്യം വിദേശികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതു പരിഗണിക്കേണ്ടതുണ്ടെന്ന് കെ.എച്ച്.ആര്‍.എസ് അഭിപ്രായപ്പെട്ടു. ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കാനാകാതെ വിദേശി മരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യവും കെ.എച്ച്.ആര്‍.എസ് ഓര്‍മിപ്പിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്