×

സൗദി വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയം രാത്രി 9 മണിവരെയാക്കുന്നു

റിയാദ്: സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയം രാത്രി 9 മണിവരെയാക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് അംഗീകാരത്തിനായി സമര്‍പ്പിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. എന്നാല്‍ രാജ്യത്തെ വിനോദ കേന്ദ്രങ്ങളിലെ ഹോട്ടലുകളുടെയും മറ്റിതര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തി സമയം രാത്രി 12 വരെയും അവധി ദിവസങ്ങളില്‍ പുലര്‍ച്ചെ ഒരു മണിവരേയും അനുവദിക്കും.

സ്വദേശി യുവാക്കളെ വാണിജ്യ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയം രാത്രി 9 മണിവരെയാക്കി ചുരുക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സൗദിയുടെ വിവിധ മേഖലകളില്‍ നിന്നും പൊതുജനാഭിപ്രായം സ്വരൂപിച്ചു ഉന്നത കേന്ദ്രത്തിനു സമര്‍പ്പിച്ചതായി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ഉവൈദി അറിയിച്ചു.

രാത്രി 9 നു കടകളടക്കുന്നതു സംബന്ധിച്ചു സൗദിയുടെ വിവധ മേഖലകളിലുള്ള ചേമ്ബര്‍ ഓഫ് കൊമേഴ്സ് അധികൃതരും മറ്റു പ്രമുഖരും വിത്യസ്ഥ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒന്‍പതിന് അടക്കുന്നതിനെ 49 ശതമാനം പേരും അനുകൂലിക്കുന്നതായി ഇതുമായി ബന്ധപ്പെട്ടു നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ കണ്ടെത്തി.

അങ്ങാടി സമയം രാത്രി 9 മണിവരെയാക്കുന്ന നിയമം നടപ്പാക്കുന്നത് സ്ഥാപനയുടമകള്‍ക്കു വലിയ നഷ്ടത്തിനു ഇടയാക്കുമെമെന്നാണ് ചിലരുടെ വാദം. എന്നാല്‍ ഇതു പ്രാബല്യത്തില്‍ വന്നാല്‍ സ്വദേശി യുവാക്കള്‍ക്കു ഈ മേഖലയിലേക്കു കടന്നുവരുന്നതിനു അവസരമൊരുങ്ങുമെന്നും ഇതു സമുഹത്തിനു ഗുണകരാമാകുമെന്നുമാണ് ചിലരുടെ അഭിപ്രായം.

മക്കയിലെ വിശുദ്ധ ഹറമിനും മദീനയിലെ മസ്ജിദുന്നബവിക്കും സമീപമുള്ള വ്യാപാര സ്ഥാപനങ്ങളെ ഈ നിയമത്തില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ വിനോദ കേന്ദ്രങ്ങളിലെ ഹോട്ടലുകളുടെയും മറ്റിതര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തി സമയം രാത്രി 12 വരെയും അവധി ദിവസങ്ങളില്‍ പുലര്‍ച്ചെ ഒരു മണിവരേയും അനുവദിക്കുമെന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ നേരത്തെ അറിയിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top