സ്റ്റീല്‍ ബോംബിനു മുകളില്‍ പിക്കപ്പ് വാന്‍ കയറി സ്ഫോടനം
പാനൂര്‍: പാനൂരിനടുത്ത് ബോംബിന് മുകളില്‍ പിക്കപ്പ് വാന്‍ കയറി സ്ഫോടനം. ഡ്രൈവര്‍ക്കു പരിക്ക്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. കൈവേലിക്കലിനടുത്ത നാമത്ത്പള്ളി പ്രദേശത്ത് ക്ഷേത്രത്തിന് സമീപം മരം കയറ്റാനെത്തിയ കെഎല്‍ 58 എം 3661 പിക്കപ്പ് വാനാണ് അപകടത്തില്‍പെട്ടത്. മരം കയറ്റാനായി റോഡരികില്‍ കാടുള്ള ഭാഗത്തേക്ക് വാന്‍ നീങ്ങുമ്ബോഴാണ് സമീപത്തെ കാടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്റ്റീല്‍ ബോംബിനു മുകളില്‍ ടയര്‍ കയറിയത്. ഉടന്‍ ഉഗ്രസ്ഫോടനം ഉണ്ടാവുകയും വാനിന്റെ വലതുഭാഗത്തെ ടയര്‍ തകരുകയും ചെയ്തു. വാനിലുണ്ടായിരുന്ന ഡ്രൈവര്‍ കണ്ണവം മുടപ്പത്തൂരിലെ റിജിന്‍ നിവാസില്‍ രാധാകൃഷ്ണ(42)ന് കേള്‍വി ശക്തി നഷ്ടപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂര്‍ പോലിസ് സ്ഥലത്ത് നിന്നു പൊട്ടാത്ത ഒരു സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. കൈവേലിക്കലില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തുകയായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് 4 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് ബോംബ് സ്ക്വാഡും പോലിസും ആയുധങ്ങള്‍ക്കും പ്രതികള്‍ക്കുമായി പരിശോധന നടത്തിയെങ്കിലും ഒരു ബോംബ് മാത്രമാണ് കണ്ടെടുത്തിരുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്