×

സുശീലാഭട്ട് വിവാദം; വിഎസിനെ തള്ളി കോടിയേരി

സുശീലാ ഭട്ട് വിവാദത്തില്‍ വിഎസിനോട് വിയോജിച്ച്‌ സിപിഐ എം

തിരുവനന്തപുരം: സുശീലാ ഭട്ട് വിവാദത്തില്‍ വിഎസിനോട് വിയോജിച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റവന്യുവകുപ്പിലെ ഗവണ്‍മെന്‍റ് പ്ലീഡര്‍ സുശീലാ ഭട്ടിനെ മാറ്റിയത് നിര്‍ണ്ണായക ഘട്ടത്തിലല്ലെന്നും എം കെ ദാമോദരന്‍ വിവാദത്തിന് പാര്‍ട്ടിയില്ലെന്നും കോടിയേരി പറഞ്ഞു.

ഭൂമികേസുകളില്‍ റവന്യുവകുപ്പിലെ ഗവണ്‍മെന്‍റ് പ്ലീഡര്‍ സുശീലാ ഭട്ടിനെ നിലനിര്‍ത്തണമെന്ന് വിഎസ് ആവശ്യപ്പെടുമ്ബോള്‍ കോടിയേരി ഇത് തള്ളി പാര്‍ട്ടി സര്‍ക്കാറിനൊപ്പമെന്ന് പ്രഖ്യാപിച്ചു. സുശീലാ ഭട്ടിന്‍റെ മാറ്റം സ്വാഭാവികം മാത്രമാണെന്നും എം കെ ദാമോദരന്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് താല്പര്യവുമില്ലെന്നു പറയുമ്ബോള്‍ ഇരുവിവാദങ്ങളിലും പുതിയ പോര്‍‍മുഖം തുറക്കാനൊരുങ്ങുന്ന വി എസിനൊപ്പം പാര്‍ട്ടി ഇല്ലെന്നാണ് സെക്രട്ടറി വ്യക്തമാക്കുന്നത്.

ഐസ്ക്രീം കേസില്‍ വിഎസിന്റെ പോരാട്ടം പാര്‍ട്ടി പിന്തുണയോടെയായിരുന്നു. എന്നാല്‍ പാര്‍ട്ടി അധികാരത്തിലെത്തിയ പ്പോള്‍ വിഎസിന്റെ വാദം തള്ളി. വിഎസ് ഇപ്പോഴും പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്ബോള്‍ സര്‍ക്കാറും പാര്‍ട്ടിയും പുതിയ നിലപാടെടുത്ത് വിഎസ്സിനെ കൈവിടുകയും ചെയ്യുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top