ശബരിമലയിലെ സ്ത്രീ പ്രവേശനം: തല്‍സ്ഥിതി തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര്
പത്തനംതിട്ട • ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. ഭക്തരുടെ വിശ്വാസം കണക്കിലെടുത്തുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രായക്കാരായ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സര്‍ക്കാര്‍ നിലപാട് ദേവസ്വം മന്ത്രി ആവര്‍ത്തിച്ചതിനു പിന്നാലെയാണ് തന്ത്രി നിലപാട് വ്യക്തമാക്കിയത്. വിവാദമല്ല വിശ്വാസമാണ് പ്രധാനം. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനാവണം. തീരുമാനം ഭക്തരുടെ താല്‍പര്യം സംരക്ഷിക്കുന്നതായിരിക്കുമെന്നാണ് കരുതുന്നത്. 10 നും അന്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കാനാവില്ലെന്ന നിലപാട് നേരത്തെ തന്നെ കോടതിയെ അറിയിച്ചതാണ്. ഇനി ആവര്‍ത്തിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നയമെന്ന് കഴിഞ്ഞദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രംഗത്തെത്തിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്