×

വൈറ്റ് ഹൗസിലെ പ്രഥമ വനിതാ പ്രസിഡന്‍റ്: ഹിലരിയുടെ നോമിനേഷന് അംഗീകാരം

ഫിലാഡല്‍ഫിയ: ചരിത്രം രചിക്കാന്‍ ഹിലരി ക്ലിന്‍റനും. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഹിലരിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗീകാരം നല്‍കി. നോമിനേഷന്‍ ലഭിക്കുന്ന ആദ്യ വനിതാ സ്ഥാനാര്‍ത്ഥി കൂടിയാണ് ഹിലരി. ചൊവ്വാഴ്ച ഫിലാഡല്‍ഫിയയില്‍ നടന്ന കണ്‍വന്‍ഷനിലാണ് ഹിലരിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചത്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥനാര്‍ത്ഥി ഡൊനാള്‍ഡ് ട്രംപുമായാണ് ഹിലരി ഏറ്റുമുട്ടുന്നത്.

ന്യുയോര്‍ക്കില്‍ നിന്നുള്ള ആദ്യ വനിതാ സെനറ്റര്‍, മുന്‍ സ്റ്റേറ്റ് സെക്രട്ടറി എന്നീ നിലകളില്‍ ഏറെ പ്രശ്തമായ സേവനം അനുഷ്ഠിച്ച ഹിലരിക്ക് നാഷണല്‍ കണ്‍വന്‍ഷനില്‍ നോമിനേഷന്‍ ഉറപ്പാക്കാന്‍ അധികം വിയര്‍ക്കേണ്ടിവന്നില്ല. 4,764 ഡെലഗേറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ഹിലരി നോമിനേഷന്‍ ഉറപ്പിച്ചത്.

യു.എസിനെ നയിക്കാന്‍ ഏറ്റവും യോഗ്യതയുള്ള നേതാവാണ് തന്‍റെ ‘നല്ല സുഹൃത്ത്’ കൂടിയായ ഹിലരിയെന്ന് ഭര്‍ത്താവ് ബില്‍ ക്ലിന്‍റണ്‍ പ്രതികരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top