×

വാര്‍ത്തകള്‍ അറിയാന്‍ അറബികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ‘ഇന്റര്‍നെറ്റ്’

ദോഹ: അറബി നാടുകളില്‍ വാര്‍ത്തകള്‍ അറിയാനുള്ള പ്രധാനമാര്‍ഗ്ഗമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് പുതിയ കണ്ടെത്തല്‍.

പകുതിയിലധികം ആളുകളും വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളെയാണെന്നാണ് പഠനം പറയുന്നത്.

മൂന്നില്‍ രണ്ടിലധികം പേരും വാര്‍ത്തകള്‍ അറിയാന്‍ സ്‍മാര്‍ട്ട് ഫോണിനെ ആശ്രയിക്കുന്നവരാണെന്നും സര്‍വേയില്‍ പറയുന്നു.

ദോഹയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല മധ്യപൂര്‍വമേഖലയിലെ ‘മാധ്യമ ഉപയോഗം’ എന്നവിഷയത്തില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

വാര്‍ത്തകളറിയുന്നതിന് 2015 മുതല്‍ സ്‍മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന അറബ് പൗരന്മാരുടെ എണ്ണത്തില്‍ 13 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

അതേസമയം ലാപ്ടോപ്പുകളിലും കംപ്യൂട്ടറുകളിലും വാര്‍ത്ത തിരയുന്നവരുടെ എണ്ണം പതിനൊന്ന് ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

സ്‍മാര്‍ട്ട് ഫോണുകളിലൂടെ വാര്‍ത്ത തേടുന്നവരുടെ കാര്യത്തില്‍ 2013 മുതല്‍ സ്ഥിരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top