യുവ എൻജിനീയർ മാർക്കായി സോഫ്ട് സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം
ഇടപ്പള്ളി: കേരളത്തിലെ ആദ്യത്തെ ഫിനിഷിംഗ് സ്ക്കൂൾ ടിക് മാറ്റ് യുവ എൻജിനീയർ മാർക്കായി സോഫ്ട് സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു . പ്രശസ്ത ട്രെയിനർ കിഷോർ കുമാറിന്റെ നേതൃത്വത്തിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ വ്യക്തിത്വ വികസനത്തിനും പ്രായോഗിക പരിജ്ഞാന വികസനത്തിനും ആണ് കൂടുതൽ പ്രാധാന്യം നല്കുന്നത്. ഏകദേശം അൻപതോളം എൻജിനീയർമാരാണ് ആദ്യ ദിന ശില്പശാലയിൽ പങ്കെടുത്തത്.ചടങ്ങിൽ ടിക് മാറ്റ് ചെയർമാൻ നൈമെൽ തൊക്ലിയത്ത് അധ്യക്ഷതവഹിച്ചു. പ്രോജക്ട് ഡയറക്ടർ ദീപു ജി പണിക്കർ, സിഇഒ ബൈജു പോൾ, ആകാദമിക് ഡയറക്ടർ മനു വിശ്വനാഥ്, മെക്കാനിക്കൽ വിഭാഗം മേധവി ജിതേഷ് നമ്പ്യാർ, ഇലക്ടിക്കൽ വിഭാഗം മേധാവി ഷഫിർ ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.ട്രെയിനിംഗ് പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ പറഞ്ഞു . സിവിൽ എൻജിീയറിങ് സീനിയർ കോഓർഡിനേറ്റർ ശ്രീലക്ഷ്മി
അഭിലാഷ് നന്ദി രേഖപ്പെടുത്തി. ശില്പശാല നാളെ അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : +91 96332 53111
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്