നെടുമ്ബാശേരിയിലെ കാറിന്റെ അമിതവേഗത്തിന് തലശ്ശേരിയിലെ ഓട്ടോ ടാക്സിക്ക് നോട്ടീസ്!

തലശ്ശേരി• നെടുമ്ബാശേരിയില്‍ കാര്‍ വേഗപരിധി ലംഘിച്ചതിന് തലശേരിയിലെ ഓട്ടോ ടാക്സിക്ക് നോട്ടീസ്! മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് വിചിത്രമായ നോട്ടീസ്. നെടുമ്ബാശേരിയില്‍ മണിക്കൂര്‍ 100 കി. മീ. വേഗതയില്‍ വാഹനം ഓടിച്ചുവെന്ന കുറ്റത്തിന് നോട്ടീസയച്ചത് ധര്‍മടം പഞ്ചായത്തിലെ മേലൂര്‍ മൃഗാശുപത്രിക്ക് സമീപം ഗോകുല്‍ നിവാസില്‍ കെ.സതീശന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ ടാക്സിയുടെ പേരിലാണ്.
നവംബര്‍ 30ന് 3.19ന് സതീശന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 58 എല്‍ 277 നമ്ബറിലുള്ള വാഹനം അമിത വേഗത്തില്‍ ഓടിച്ചുവെന്നാണ് എറണാകുളം കാക്കനാട് ഓട്ടോമാറ്റഡ് എന്‍ഫോഴ്സ്മെന്റ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നോട്ടീസ്. എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ക്യാമറകളില്‍ ഈ വാഹനം വേഗപരിധി ലംഘിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും നോട്ടീസില്‍ പറയുന്നു.
വേഗപരിധി ലംഘിച്ച വാഹനത്തിന്റെ ചിത്രവും നോട്ടീസിലുണ്ട്. അതു പക്ഷേ സതീശന്റെ ഓട്ടോ ടാക്സിയല്ല; ഒരു കാറാണ്. കാറിന്റെ നമ്ബറും ചിത്രത്തില്‍ വ്യക്തമാണ്. എന്നിട്ടും മറ്റൊരു നമ്ബറിലുള്ള വാഹനത്തിന്റെ ഉടമയ്ക്ക് എങ്ങനെ നോട്ടീസ് കിട്ടിയെന്നാണു സതീശന്റെ സംശയം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്