ടൈറ്റാനിയം അഴിമതിക്ക് തെളിവ് കിട്ടിയെന്ന് ജേക്കബ് തോമസ്
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ അഴിമതിക്ക് തെളിവ് കിട്ടിയിട്ടുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ജേക്കബ് തോമസ്. അന്വേഷണം നേരായ വഴിക്കെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. ടൈറ്റാനിയത്തില്‍ ഇന്ന് ജേക്കബ് തോമസ് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു; അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമെന്നും ജേക്കബ് തോമസ് പറഞ്ഞു.. ഫാക്ടറിയില്‍ ഉപകരണങ്ങള്‍ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്ന വിവരം ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്ത അന്നും ഇന്നും എന്ന പരിപാടിയിലൂടെ വീണ്ടും ചര്‍ച്ചയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്