×

അപകീര്‍ത്തി കേസ് ; രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇന്ന് കോടതി പരിഗണിക്കും

ന്യൂഡല്‍ഹി : തനിക്കെതിരായി ആര്‍ എസ്‌എസ് സമര്‍പ്പിച്ച അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പു പറയില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ കോടതിയെ സമീപിച്ചത്.

ഗാന്ധിജിയുടെ വധത്തിന് ഉത്തരവാദികള്‍ ആര്‍എസ്‌എസാണെന്ന പരാമര്‍ശമാണ് കോടതി കയറ്റിയത്. രാഹുല്‍ മാപ്പു പറയുകയോ, വിചാരണ നേരിടുകയോ ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും, പ്രസ്താവന അപകീര്‍ത്തികരമാണോ എന്ന് കോടതി പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top