×

അജ്മാനില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞു; ട്രാഫിക് ബോധവല്‍ക്കരണ പദ്ധതികള്‍ക്ക് വിജയം കണ്ടു

അജ്മാന്‍: എമിറേറ്റില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഒന്‍പതുമാസത്തിനിടെ ഗുരുതര സ്വഭാവമുള്ള 126 അപകടങ്ങള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്തതെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. 27,000ല്‍ അധികം അപകടങ്ങള്‍ ഉണ്ടായിട്ടുള്ള അജ്മാനില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഗുരുതരമായ അപകടങ്ങള്‍ കുറവാണ്.

വാഹനം തട്ടിയുള്ള അപകടങ്ങളില്‍ 27 ശതമാനമാണു കുറവു കണക്കാക്കിയത്. ഗതാഗതവകുപ്പു നടത്തിയ നിരന്തര ട്രാഫിക് ബോധവല്‍ക്കരണ പദ്ധതികളുടെ വിജയമാണിതെന്ന് അജ്മാന്‍ പൊലീസ് തലവന്‍ മേജര്‍ അല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍നുഅയ്മി അഭിപ്രായപ്പെട്ടു. വാഹനം തട്ടിയുള്ള അപകടങ്ങള്‍ പോയവര്‍ഷം ഇതേ കാലയളവില്‍ 77 എണ്ണം റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ ഇക്കൊല്ലമത് 60 ആയി ചുരുങ്ങി. സുരക്ഷിതമായി സഞ്ചരിക്കാന്‍ നഗരസഭ ഒരുക്കിയ നൂതന സൗകര്യങ്ങള്‍ അപകടങ്ങള്‍ കുറയാന്‍ സഹായകമായിട്ടുണ്ട്. ഗുരുതരമായ വാഹനാപകടങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം 13 പേര്‍ മരിച്ചിരുന്നു. ഈ വര്‍ഷം ഒന്‍പതുമാസം പിന്നിട്ടപ്പോള്‍ വാഹനാപകടങ്ങളില്‍ മരിച്ചവര്‍ 15 ആയെന്നും മേജര്‍ വെളിപ്പെടുത്തി. അശ്രദ്ധയും അമിതവേഗവുമാണു മരണസംഖ്യയില്‍ വര്‍ധന ഉണ്ടാക്കിയത്.

എമിറേറ്റില്‍ റോഡ് നിരീക്ഷണവും നൂതന ക്യാമറകളും കൂടിയെങ്കിലും നിയമലംഘനങ്ങള്‍ കുറഞ്ഞിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 46033 നിയമലംഘനങ്ങള്‍ മാത്രമാണു രേഖപ്പെടുത്തിയതെങ്കില്‍ ഇക്കൊല്ലം അതു 48145 ആയി ഉയര്‍ന്നു. ഓടുന്ന ലൈനില്‍ നിന്നു പൊടുന്നനെ മാറുക, അമിത വേഗം, മുന്നിലെ വാഹനത്തെ നിയമം ലംഘിച്ചു മറികടക്കുക, മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയവയാണ് ഒന്‍പതു മാസത്തെ അപകടങ്ങള്‍ക്കു കാരണമായ പ്രധാന ഘടകങ്ങള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top