ഡിലീറ്റ് ചെയ്ത ഫയലുകളും ഇനി തിരിച്ചെടുക്കാം;പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്.
പുതിയ ഫീച്ചറുകളുമായി അടിക്കടി മുഖം മിനുക്കലിലാണ് മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ്. ഇനി വരുന്ന ഓരോ അപ്‌ഡേറ്റിലും ഉപയോക്താക്കളെ കാത്തിരിക്കുന്നത് നിരവധി അതിശയങ്ങളാണ്. അതിലൊന്നാണ് ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാനുള്ള ഫീച്ചര്‍. നിരവധിക്കാലമായി ഉപയോക്താക്കള്‍ പ്രതീക്ഷിച്ചിരുന്ന ഒരു ഫീച്ചറാണിത്.
മറ്റൊരാള്‍ അയക്കുന്ന ചിത്രം, വീഡിയോ, ജിഫ്, ശബ്ദ സന്ദേശങ്ങള്‍, ഡോക്യുമെന്റ് തുടങ്ങിയ ഫയലുകള്‍ ഫോണ്‍ സ്റ്റോറേജിലെ വാട്ട്സ്ആപ്പ് ഫോള്‍ഡറില്‍ നിന്നും ഡീലീറ്റ് ചെയ്താല്‍ അത് വീണ്ടും ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ നേരത്തെ സാധിച്ചിരുന്നില്ല. എന്നാല്‍, പുതിയ അപ്‌ഡേറ്റില്‍ അത് സാധ്യമാകും. വാട്ട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 2.8.113 പതിപ്പില്‍ ഈ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ മീഡിയാ ഫയലുകള്‍ ഒരു തവണ വാട്ട്സ്ആപ്പ് ചാറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്താല്‍ അവ സെര്‍വറുകളില്‍നിന്ന് നീക്കം ചെയ്യപ്പെടുമായിരുന്നു. അതേസമയം ഡൗണ്‍ലോഡ് ചെയ്തിട്ടില്ലാത്ത ഫയലുകള്‍ 30 ദിവസം വരെ സെര്‍വറുകളില്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഈ രീതിയിലാണ് വാട്ട്സ്ആപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. മീഡിയാ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാലും ആ ഫയല്‍ തങ്ങളുടെ സെര്‍വറുകളില്‍ നിന്നും വാട്ട്സ്ആപ്പ് നീക്കം ചെയ്യില്ല. മാത്രവുമല്ല അത് വീണ്ടും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും സാധിക്കും. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീക്കം ചെയ്ത ഫയലുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്