179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.

28 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് ഡാറ്റാ ഓഫറിനൊപ്പം അണ്‍ലിമിറ്റഡ് കോളുകളും സൗജന്യ ദേശീയ റോമിങും വോഡഫോണ്‍ നല്‍കുന്നുണ്ട്.
ബീഹാറിലേയും ജാര്‍ഖണ്ഡിലെയും പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് ഡാറ്റ ഉണ്ടെങ്കിലും 2ജി വേഗതയുള്ള ഡാറ്റയാണ് ഈ സംസ്ഥാനങ്ങളില്‍ ലഭിക്കുക.
അതേസമയം അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമായി 179 രൂപയുടെ തന്നെ മറ്റൊരു പ്ലാനും വോഡഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, അണ്‍ലിമിറ്റഡ് ഇന്‍കമിങ് ഔട്ട് ഗോയിങ് റോമിങ് കോളുകള്‍ 25 പൈസ നിരക്കില്‍ എസ്‌എംഎസ് എന്നിവയാണ് അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി വോഡഫോണ്‍ നല്‍കുന്നത്.
റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ നിരവധി ഡാറ്റാ ഓഫറുകളാണ് വോഡഫോണ്‍ അടുത്തിടെ പുറത്തിറക്കിയിട്ടുള്ളത്. ചൊവ്വാഴ്ചയാണ് 349 രൂപയുടെ ഡാറ്റാ പ്ലാന്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റയായി വോഡഫോണ്‍ ഉയര്‍ത്തിയത്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടില്‍ അഞ്ചോളം പുതിയ ഓഫറുകളാണ് വോഡഫോണ്‍ അവതരിപ്പിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്