×

സ്മാര്‍ട്ട് ഫോണുകളുടെ ബാറ്ററി ലൈഫ് വേഗം തീരുന്നുണ്ടോ ??????????ഇതാ ഇതൊന്നു പരീക്ഷിച്ചുനോക്കു

സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ ഒരു പ്രധാന പരാതിയാണ് ബാറ്ററി വേഗം തീര്‍ന്നു പോകുന്നു എന്നത്. കാലമിത്രയുമായിട്ടും ബാറ്ററിയുടെ എംഎഎച്ച് കപ്പാസിറ്റി കൂടിയിട്ടും സ്മമാര്‍ട്ട്‌ഫോണ്‍ ബാറ്ററി തീരുന്നത് ബലൂണിന്റെ കാറ്റഴിച്ചുവിട്ടത് പോലെയാണ്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, വിന്‍ഡോസ്, ഫോണുകളിലെല്ലാം കണ്ണഞ്ചിപ്പിക്കുന്ന ആപ്പുകള്‍ കാണാമെങ്കിലും അവയില്‍ മിക്കതും ബാറ്ററി കുടിച്ചു ീതീര്‍ക്കുന്നതില്‍ മുമ്പന്മാരാണ്. ഇപ്പോള്‍ ഇറങ്ങുന്ന ഫോണുകള്‍ ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റികള്‍ നിയന്ത്രിച്ച് ബാറ്ററി ലൈഫ് കൂട്ടുന്നുണ്ട്. എങ്കിലും, ഫോണില്‍ അടിസ്ഥാനപരമായ ഈ ചെറുമാറ്റങ്ങള്‍ വരുത്തിയാല്‍ ബാറ്ററി ചാര്‍ജ് കൂടുതല്‍ നേരം നിലനിര്‍ത്താന്‍ സാധിക്കും.

1. വൈബ്രേഷന്‍ ഓഫ് ചെയ്യുക: സാധാരണ റിംഗ്ടോണിനൊപ്പം വൈബ്രേഷന്‍ കൂടി ഓണ്‍ ആക്കിയിടുന്നത് ഫോണ്‍ ബാറ്ററി വേഗത്തില്‍ തീരാനിടയാക്കും. റിംഗ്ടോണുകളേക്കാള്‍ കൂടുതല്‍ ഊര്‍ജം വൈബ്രേഷന് ആവശ്യമാണ്. സ്‌ക്രീന്‍ ടച്ച് ചെയ്യുമ്പോള്‍ വൈബ്രേഷന്‍ ഓണാക്കിയിട്ടാലും ബാറ്ററി പെട്ടെന്ന് അവസാനിക്കും.

2. സ്‌ക്രീന്‍ ലൈറ്റ് / ബ്രൈറ്റ്‌നസ് കുറക്കുക: സ്‌ക്രീനിന് കൂടുതല്‍ വെളിച്ചം ഉപയോഗിക്കുന്നത് ബാറ്ററി കൂടുതല്‍ ചെലവാകാനിടയാക്കും. ഏറ്റവും കൂടിയ ബ്രൈറ്റ്നസ് സെറ്റ് ചെയ്യുമ്പോള്‍ ഫോണില്‍ ഈ മുന്നറിയിപ്പ് വരാറുണ്ട്. ഫോണില്‍ ഓട്ടോ ബ്രൈറ്റ്നസ് സംവിധാനം ആക്ടിവേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ് പരമാവധി കുറച്ചു വെയ്ക്കുക.

3.സ്‌ക്രീന്‍ ടൈം ഔട്ട് കുറയ്ക്കുക: ഉപയോഗിക്കാത്ത സമയത്ത് സ്‌ക്രീനില്‍ വെളിച്ചം തങ്ങിനില്‍ക്കുന്ന സമയം കുറക്കുക. സാധാരണ ഗതിയില്‍ 15 മുതല്‍ 30 സെക്കന്റ് വരെയാണ് ടൈമൗട്ട് ഉണ്ടാവാറുള്ളത്. ഇത് അഞ്ച് സെക്കന്റായി കുറച്ചാല്‍ ബാറ്ററി ലാഭിക്കാം. ഓരോ തവണയും ഉപയോഗം കഴിഞ്ഞയുടനെ സ്‌ക്രീന്‍ ഓഫ് ചെയ്യുന്നതും നല്ലതാണ്.

4. ആവശ്യമല്ലെങ്കില്‍ ഷട്ട് ഡൗണ്‍ ചെയ്യുക: മണിക്കൂറുകള്‍ ഫോണ്‍ ഉപയോഗിക്കില്ല എന്നുറപ്പുണ്ടെങ്കില്‍ അത് ഓഫ് ചെയ്യുന്നതാണ് നല്ലത്. സ്ലീപ്പ്, ഇനാക്ടീവ് മോഡുകളില്‍ ഇടുന്നതിനേക്കാള്‍ ബാറ്ററി ലാഭിക്കാന്‍ ഇതുകൊണ്ട് കഴിയും. ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഇടങ്ങളില്‍ ദീര്‍ഘനേരത്തെക്ക് കയറുമ്പോള്‍ ഓഫ് ചെയ്യാം.

5. ചാര്‍ജിങ് ശരിയായ രീതിയില്‍: ബാറ്ററി ശരിയായ രീതിയില്‍ മാത്രം ചാര്‍ജ് ചെയ്യുക. ദിവസത്തില്‍ ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്യുക എന്ന പ്രാക്ടീസ് പിന്തുടരുന്നത് നല്ലതായിരിക്കും. ബാറ്ററി 20 ശതമാനത്തില്‍ കുറഞ്ഞാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് 100 ശതമാനം ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ചാര്‍ജര്‍ കൈവശമുണ്ടെന്ന് കരുതി എല്ലായ്പ്പോഴും ചാര്‍ജിലിടുന്നത് ബാറ്ററിയുടെ ബാക്ക്അപ്പ് ശേഷി നശിപ്പിക്കും.

6. ഓപ്പണ്‍ എയറില്‍ വെക്കുക: കുടുസ്സായ ഇടങ്ങളില്‍ ഫോണ്‍ വെക്കുന്നത് ഫോണ്‍ ചൂടാകാനും റേഞ്ച് കണ്ടെത്തുന്നതിനായി കൂടുതല്‍ ആയാസപ്പെടാനും ഇടയാക്കും. ഇത് ബാറ്ററിയെ ബാധിക്കും. യാത്ര ചെയ്യുമ്പോഴും മറ്റും ഫോണ്‍ കൈയില്‍ വെക്കുന്നതാണ് നല്ലത്. ബാഗിലും ജീന്‍സ് പോക്കറ്റിലും ഇടുന്നത് ഒഴിവാക്കാം.

7. ബ്ലൂടൂത്ത്, വൈഫൈ, 3ജി/4ജി പ്രവര്‍ത്തന രഹിതമാക്കുക: ആവശ്യമില്ലാത്ത സമയങ്ങളില്‍ ബ്ലൂടൂത്ത്, വൈഫൈ, 3ജി അല്ലെങ്കില്‍ 4ജി സൗകര്യം പ്രവര്‍ത്തന രഹിതമാക്കുന്നത് ബാറ്ററി ലാഭിക്കാന്‍ നല്ലതാണ്. കണക്ഷന്‍ ഇല്ലാത്ത സമയങ്ങളില്‍ ഇവ സ്വയം തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കും. ഇത് ബാറ്ററി നഷ്ടപ്പെടാനിടയാക്കും.

8. ചൂടാവാതെ ശ്രദ്ധിക്കുക: സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിക്ക് പഥ്യം ചൂടില്ലാത്ത അവസ്ഥയാണ്. അതിനാല്‍ തുടര്‍ച്ചയായി ഉപയോഗിച്ച് ചൂടാക്കാതിരിക്കുക. ഫോണ്‍ ചൂടായെന്നു കണ്ടാല്‍ കുറച്ചുനേരം ഉപയോഗരഹിതമാക്കി വെക്കുക. അതുപോലെ സൂര്യതാപം നേരിട്ട് പതിക്കാത്ത രീതിയിലും ചൂടുള്ള യന്ത്രങ്ങളുടെ സമീപത്തും വെക്കരുത്.

9.ആപ്പുകള്‍ ക്ലോസ് ചെയ്യുക: പല ആപ്പുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണ് മിക്കവാറും എല്ലാ സ്മാര്‍ട്ട് ഫോണുകളിലുമുള്ളത്. ഒരു ആപ്പ് തുറന്ന ശേഷം മറ്റൊന്നിലേക്ക് പോവാന്‍ അധികമാളുകളും ഉപയോഗിക്കുന്ന രീതി നേരെ ഹോം ബട്ടണ്‍ അമര്‍ത്തുകയാണ്. ഇത് തെറ്റാണ്. ഉപയോഗിക്കുന്ന ആപ്പില്‍ നിന്ന് ബാക്ക് സ്വിച്ച് അമര്‍ത്തി ഹോം സ്‌ക്രീനില്‍ എത്തുന്നതാണ് ശരിയായ രീതി. പല ആപ്പുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴുള്ള ബാറ്ററി നഷ്ടം തടയാന്‍ Juice Defender തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കാം. സ്‌ക്രീന്‍ ഓഫ് ആകുന്നതോടെ ബാക്ക്ഗ്രൗണ്ടിലുള്ള പ്രവര്‍ത്തനം നിശ്ചലമാക്കുന്നതാണ് ഇത്തം ആപ്ലിക്കേഷനുകള്‍. ഐഫോണിലും മറ്റും ഇതിന് സംവിധാനമുണ്ടെങ്കിലും ആന്‍ഡ്രോയിഡ് ഫോണുകളില്‍ നമ്മള്‍ തന്നെ ആപ്പുകള്‍ ക്ലോസ് ചെയ്യണം.

10: ആപ്പുകളിലെ ക്രമീകരണം – പുഷ് നോട്ടിഫിക്കേഷന്‍ വരുന്ന ആപ്പുകള്‍ നിയന്ത്രിക്കുക. ജിമെയില്‍ ആപ്പ് ഉള്‍പ്പെടെയുള്ളവ ഓട്ടോ റിഫ്രഷ് ആകുന്ന സെറ്റിംഗ്‌സില്‍ വെയ്ക്കരുത്. ഗൂഗിളിന്റെ ഓട്ടോ സിങ്ക്രൊണൈസേഷനും മറ്റും ഓഫ് ചെയ്ത് ഇടുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top