×

സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമായി ജനങ്ങളിലേക്കെത്തിക്കാന്‍ ഇനി എം കേരളം മൊബൈല്‍ ആപ്പ്.

കൊച്ചിയില്‍ നടക്കുന്ന ഹാഷ് ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

ഒരു വര്‍ഷം കൊണ്ട് കേരളത്തില്‍ ആയിരം സൗജന്യ വൈഫൈ ഹോട്ട് സ്പോട്ടുകള്‍ സൃഷ്ടിക്കുന്ന പദ്ധതിക്കും ചടങ്ങില്‍ തുടക്കം കുറിച്ചു.
വിവര സാങ്കേതിക രംഗത്തെ മാറ്റം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യ വളര്‍ത്തി നിക്ഷേപം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഹോട്ടല്‍ ലെ മെറഡിയനില്‍ നടക്കുന്ന പരിപാടിയില്‍ രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top