വാട്‌സാപ്പില്‍ നിന്നും നടുവിരള്‍ ഇമോജി നീക്കണെമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ അഭിഭാഷകന്റെ നോട്ടീസ്.
വാട്‌സാപ്പില്‍ നിന്നും നടുവിരള്‍ ഇമോജി നീക്കണെമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ അഭിഭാഷകന്റെ നോട്ടീസ്. കലാപത്തിന് കാരണമായേക്കാവുന്ന ഇമോജിയാണ് ഇതെന്ന് അദ്ദേഹം പറയുന്നത് . അശ്ലീലമാണെന്നും ആഭാസം നിറഞ്ഞ ശരീരചേഷ്ടയാണെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
ന്യൂഡല്‍ഹിയിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന ഗുര്‍മീത് സിംഗാണ് വാട്‌സ്ആപ്പിന് എതിരെ പരാതിയുമായി രംഗത്തെത്തിയത്. 15 ദിവസത്തിനുള്ളില്‍ ഇമോജി മാറ്റണമെന്നാണ് ആവശ്യം.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 509, 354 വകുപ്പുകളും, ക്രിമിനല്‍ ജസ്റ്റിസ് നിയമത്തിലെ ആറാം വകുപ്പും പരാമര്‍ശിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇമോജി സ്ഥാപിച്ചത് വഴി പരസ്യമായി കുറ്റകൃത്യം ചെയ്യാന്‍ വാട്‌സ്ആപ്പ് പ്രേരിപ്പിച്ചു എന്നും ഗുര്‍മീത് സിംഗ് ആരോപിച്ചു. 15 ദിവസത്തിനുള്ളില്‍ ഇമോജി പിന്‍വലിച്ചില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ കേസുകള്‍ നല്‍കുമെന്നും നോട്ടീസില്‍ പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്