×

ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടറുമായി ഐബിഎം.;ചെറുതെന്നുപറഞ്ഞാൽ കല്ലുപ്പിനോളം ചെറുത്

ഒരു മില്ലി മീറ്റര്‍ നീളവും ഒരു മില്ലി മീറ്റര്‍ വീതിയും മാത്രമാണ്  കമ്പ്യൂട്ടറിനുള്ളത്. ഒരു ഉപ്പുകല്ലിനേക്കാളും ചെറുതാണ് തങ്ങളുടെ കമ്പ്യൂട്ടറെന്നാണ് ഐബിഎമ്മിന്റെ അവകാശവാദം. ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിനെ ഒന്ന് മര്യാദയ്ക്ക് കാണണമെങ്കില്‍ മൈക്രോസ്‌കോപ് ഉപയോഗിക്കണമെന്ന് മാത്രം. കാഴ്ചയില്‍ കുഞ്ഞാണെങ്കിലും നിരീക്ഷണത്തിലും വിശകലനത്തിലും ആശയവിനിമയത്തിലുമെല്ലാം സാധാരണ കമ്പ്യൂട്ടറിനോട് കിടപിടിക്കുന്നതാണ് ഐബിഎമ്മിന്റെ പുതിയ കമ്പ്യൂട്ടര്‍. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിലെ മാര്‍ക്കറ്റില്‍ ലഭ്യമാക്കാനാണ് ഐബിഎം ലക്ഷ്യമിടുന്നത്.

ഐബിഎം തിങ്ക് 2018 കോണ്‍ഫറന്‍സിലാണ് തങ്ങളുടെ പുതിയ കുഞ്ഞന്‍ കമ്പ്യൂട്ടറിനെ ഐബിഎം പരിചയപ്പെടുത്തിയിരിക്കുന്നത്. X86 ശേഷിയുള്ള ചിപ്പ് ഉള്‍ക്കൊള്ളിച്ചാണ് ഐബിഎം ഈ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ പുറത്തിറക്കിയത്. പത്ത് ലക്ഷത്തോളം ട്രാന്‍സിസ്റ്ററുകളാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

മെമ്മറിക്കായി ഉപയോഗിച്ചിരിക്കുന്നത് സ്റ്റാറ്റിക് റാം ആണ്. സോളാര്‍ (photo-voltaic) സെല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എല്‍ഇഡിയും ഫോട്ടോ ഡിറ്റക്ടറും ഉപയോഗിച്ച് അപ്‌ലിങ്ക് -ഡൗണ്‍ലിങ്ക് കമ്മ്യൂണിക്കേഷന്‍ നടത്താനും ഈ കൂഞ്ഞനെക്കൊണ്ട് സാധിക്കും. ഐബിഎമ്മിന്റെ 5 ഇന്‍ 5 എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. ഭാവിയുടെ അഞ്ച് ടെക്‌നോളജികളില്‍ ഐബിഎം നടത്തുന്ന പരീക്ഷണങ്ങളാണ് 5 ഇന്‍ 5 പ്രൊജക്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top