യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി 15 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു; പത്താം ക്ലാസുകാരന്‍ പിടിയില്‍
എടത്വാ: അയല്‍വാസിയായ യുവതിയുടെ കുളിമുറിയിലെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ട വിദ്യാര്‍ഥി പോലീസ് പിടിയില്‍. ചങ്ങംങ്കരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് എടത്വാ പോലീസിന്‍റെ വലയിലായത്. അയല്‍വാസിയായ യുവതി കുളിക്കുമ്പോള്‍കുളിമുറിയുടെ ജനലഴിയിലൂടെയാണ് വിദ്യാര്‍ഥി മൊബെലില്‍ ദൃശ്യം പകര്‍ത്തിയത്.
യുവതിയുടെ ബന്ധു നിര്‍മിക്കുന്ന വീടിന്‍റെ ഫൗണ്ടേഷന് മുകളില്‍ കയറി ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട യുവതി വീട്ടുകാരെ വിവരം അറിയിച്ച് വിദ്യാര്‍ഥിയെ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. നവംബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം യുവതിയുടെ വീടിന് മുമ്പില്‍നിന്ന് ദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡും, കത്തും വീട്ടുകാര്‍ക്ക് ലഭിച്ചു.
മെമ്മറി കാര്‍ഡിന്‍റെ കോപ്പിയാണെന്നും, സോഷ്യല്‍ മീഡിയായിലൂടെ ദൃശ്യം പ്രചരിപ്പിക്കുമെന്നും ഇല്ലെങ്കില്‍ 15 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നുമായിരുന്നു കത്ത്. വീട്ടുകാര്‍ കത്തും മെമ്മറി കാര്‍ഡും എടത്വാ പോലീസിന് കൈമാറി. പോലീസിന്‍റെ അന്വേഷണത്തിലും മുന്‍പുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലും വിദ്യാര്‍ഥിയെ പിടികൂടുകയായിരുന്നു. വിദ്യാര്‍ഥിയുടെ പക്കല്‍ നിന്ന് ദൃശ്യം അടങ്ങിയ മറ്റ് മൂന്ന് മെമ്മറി കാര്‍ഡുകള്‍ കൂടി പോലീസ് കണ്ടെത്തിയതായി സൂചനയുണ്ട്.
പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അറസ്റ്റ് ചെയ്യാനോ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കാനോ പോലീസിന് കഴിഞ്ഞില്ല. ജുവെനെല്‍ ജസ്റ്റിസ് ബോര്‍ഡില്‍ അറിയിച്ചശേഷം വിദ്യാര്‍ഥിയെ വിട്ടയച്ചു. തമിഴ്‌നാട് സ്വദേശികളായ വിദ്യാര്‍ഥിയുടെ കുടുംബം വര്‍ഷങ്ങളായി കുട്ടനാടിന്‍റെ പലഭാഗങ്ങളിലും മാറിമാറി വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് യുവതിയുടെ വീടിന് സമീപത്ത് സ്ഥലം വാങ്ങി താമസം തുടങ്ങിയത്. ദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡിനൊപ്പം പണം ആവശ്യപ്പെട്ട് കത്ത് നല്‍കിയതോടെ കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കാമെന്നും സംശയിക്കുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്