×

ഫെയ്‌സ്ബുക്കിന് ഏകദേശം 14,584 കോടി രൂപ നഷ്ടം

മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഹരിവിപണിയില്‍ നാല് ശതമാനം ഇടിവാണ് ഫെയ്ബുക്കിനുണ്ടായത്.

വ്യവസായ സ്ഥാപനങ്ങള്‍, ബ്രാന്‍ഡുകള്‍, മാധ്യമങ്ങള്‍, തുടങ്ങിയവയില്‍ നിന്നുള്ള പൊതു സ്വഭാവമുള്ള പോസ്റ്റുകളേക്കാള്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നുള്ള പോസ്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കി ന്യൂസ് ഫീഡില്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ച ഫെയ്‌സ്ബുക്കിന് 2300 കോടി ഡോളര്‍ ( ഏകദേശം 14,584 കോടി രൂപ) നഷ്ടം. സോഷ്യല്‍ മീഡിയാ ഇടപെടല്‍ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനായി ഫെയ്‌സ്ബുക്കില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഹരിവിപണിയില്‍ നാല് ശതമാനം ഇടിവാണ് ഫെയ്ബുക്കിനുണ്ടായത്.

 

ഇത് തുടര്‍ന്നാല്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ മാസങ്ങള്‍ക്കുള്ളില്‍ ഫെയ്‌സ്ബുക്കിന്റെ സാമ്പത്തിക നിലയില്‍ വലിയ ഇടിവുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുകൂടാതെ സക്കര്‍ ബര്‍ഗിന്റെ സ്വന്തം വരുമാനത്തില്‍ 330 കോടി ഡോളര്‍ ഇടിവുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫെയ്സ്ബുക്കില്‍ ഉപയോക്താക്കള്‍ ചെലവിടുന്ന സമയം എറ്റവും മികച്ച സമയമാക്കി മാറ്റണം. പ്രിയപ്പെട്ടവരുമായി കൂടുതല്‍ അടുക്കാനും ബന്ധപ്പെടാനുമുള്ള സൗകര്യം ഒരുക്കണം. സുഹൃത്തുക്കളെയും ബന്ധുക്കളേയും ഒരുമിച്ചുകൊണ്ടുവന്നുള്ള ഒരു അനുഭവമായിരിക്കണം അത്. സക്കര്‍ബര്‍ഗ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ബ്രാന്‍ഡുകളില്‍ നിന്നുമെല്ലാമുള്ള പൊതുസ്വഭാവമുള്ള പോസ്റ്റുകളുടെ ആധിക്യമാണ് ഇപ്പോള്‍ ന്യൂസ്ഫീഡില്‍ ഉള്ളത് എന്നും അത് ഉപയോക്താക്കള്‍ക്ക് പുരസ്പരം ബന്ധപ്പെടുന്നതിനുള്ള വ്യക്തിപരമായ നിമിഷങ്ങളെ തള്ളിക്കളയുകയാണെന്നും  ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റിയില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നതായും സക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഈ അഭിപ്രായം മാനിച്ചാണ് ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡില്‍ ഉപയോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കി ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി തീരുമാനിച്ചത്.

ഈ മാറ്റങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോക്താക്കള്‍ ചിലവഴിക്കുന്ന സമയത്തില്‍ കുറവുണ്ടാക്കിയേക്കുമെന്ന ആശങ്ക ഉയര്‍ന്നതാണ് ഓഹരി വിപണിയില്‍ ഇടിവിലേക്ക് നയിച്ചതെന്നാണ് സൂചന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top