ഫെയ്സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നത് ഇന്ത്യാക്കാർ
ഹൈദരാബാദ്: ഫെയ്സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നത് ഇന്ത്യാക്കാരാണെന്ന് റിപ്പോര്‍ട്ട്. വ്യാജന്മാരുടെ എണ്ണം എടുത്താല്‍ മൊത്തം ഉപയോക്താക്കളുടെ പത്തു ശതമാനത്തോളം തന്നെ വരുമെന്നാണ് ഫെയ്സ്ബുക്ക് പറയുന്നത്. ഇതില്‍ കൂടുതലും ഇന്ത്യക്കാര്‍ക്കാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ദിവസവും സജീവമാകുന്ന അക്കൗണ്ടുകളുടെ കാര്യത്തിലും ഇന്ത്യ തന്നെയാണ് മുന്‍പില്‍ നില്‍ക്കുന്നത്. 213 കോടിയായിരുന്നു സജീവമായ അക്കൗണ്ടുകളുടെ കഴിഞ്ഞ വര്‍ഷത്തെ കണക്ക്. 2016 ല്‍ 186 കോടിയുമായിരുന്നു.
2016 ല്‍ 11.4 കോടിയുണ്ടായിരുന്ന വ്യാജഅക്കൗണ്ടുകളുടെ എണ്ണത്തിലും 14 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യ കഴിഞ്ഞാല്‍ ഇന്തോനേഷ്യ, ബ്രസീല്‍, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നീ രാജങ്ങളും വ്യാജ അക്കൗണ്ടുകളുടെ കാര്യത്തില്‍ പുറകില്‍ തന്നെയുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്