×

ടെസില്‍ മെസേജിങ് സംവിധാനവും

മെസേജിങ് ആപ്ലിക്കേഷന്‍ ആയ വാട്സ്ആപ്പ് പേയ്മെന്റ് സംവിധാനം കൂടി ഏര്‍പ്പെടുത്തിയതിന് പിന്നാലെ മറുപണിയുമായി ഗൂഗിള്‍ രംഗത്തെത്തി. ഗൂഗിളിന്റെ പേയ്മെന്റ് ആപ്പ് ആയ ‘ടെസ്’ല്‍ മെസേജിങ് സേവനം കൂടി ഏര്‍പ്പെടുത്തിയാണ് ഗൂഗിള്‍ തിരിച്ചുപണി നല്‍കിയത്.

ഇതോടെ, ഗൂഗിള്‍ ടെസിലൂടെ പണമിടപാടുകള്‍ക്കൊപ്പം സന്ദേശങ്ങള്‍ കൈമാറാനും സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പണമിടപാടുകളെക്കുറിച്ചുള്ള സന്ദേശം കൈമാറാനാണ് പുതിയ സംവിധാനമെങ്കിലും വാട്സ്ആപ്പിനെ ലക്ഷ്യം വച്ചുള്ള പരിഷ്‌കരണമാണെന്നാണ് ടെക് ബ്ലോഗുകള്‍ വിലയിരുത്തുന്നത്. പരീക്ഷണ ഘട്ടത്തിലുള്ള പുതിയ സൗകര്യം നിലവില്‍ എല്ലാവര്‍ക്കും ലഭ്യമാവില്ല. നിങ്ങള്‍ നടത്തുന്ന പണമിടപാടുകളെക്കുറിച്ച് പരസ്പരം ആശയവിനിമയം നടത്താന്‍ ലളിതമായ മെസേജിംഗ് സേവനം കൂടെ ടെസില്‍ ഉള്‍പ്പെടുത്തുന്നുവെന്നാണ് ഗൂഗിളിന്റെ വിശദീകരണം.

കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ പേയ്മെന്റ് ആപ്പ് ആയ ടെസ് പുറത്തിറക്കിയത്. നിലവില്‍ 150 ലക്ഷം ഉപഭോക്താക്കളുണ്ടെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. പരസ്പരമുള്ള പണമിടപാടാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് ബില്‍ പേയ്മെന്റും റീച്ചാര്‍ജുകളും ഉള്‍പ്പെടുത്തി സേവനം വിപുലീകരിക്കുകയായിരുന്നു. ഇതോടെ വാട്‌സ്ആപ്പിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്കും ഗൂഗിളും തമ്മിലുള്ള മത്സരം ഒന്നുകൂടെ ശക്തമാവുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top