ജിയോയെ പിടിച്ചുകെട്ടാനുറച്ച് എയര്‍ടെല്‍ കൂടുതല്‍ മികച്ച ഓഫറുകളുമായി രംഗത്ത്

ഒരു ജിബി ദിവസേന ലഭിക്കുന്ന ഓഫറുകള്‍ അവസാനിപ്പിച്ച് ഇതേ റീച്ചാര്‍ജ്ജുകള്‍ക്ക് ഇരട്ടി ഡേറ്റ നല്‍കാനാണ് നീക്കം. മാത്രമല്ല, മൂന്നു ജിബി ദിവസേന ലഭിക്കുന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
349 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താലാണ് പുതിയ ഓഫര്‍ ലഭിക്കുന്നത്. ദിവസേന 2 ജിബി 4ജി ഈ പ്ലാനില്‍ ലഭിക്കും. 549 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ കൂടുതല്‍ 4ജി ഡേറ്റയും ലഭിക്കും. പ്രതിദിനം 3ജിബി ഡേറ്റയാണ് ഇങ്ങനെ ലഭിക്കുന്നത്. രണ്ട് പ്ലാനുകള്‍ക്കും 28 ദിവസമാണ് വാലിഡിറ്റി.
ഐഡിയയും വോഡാഫോണും ഇപ്പോള്‍ മികച്ച 4ജി ഡേറ്റാ പ്ലാനുകള്‍ നല്‍കുന്നുണ്ടെങ്കിലും എയര്‍ടെല്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു ഓഫറാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ജിയോ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നതും എയര്‍ടെല്ലിനാണ്. ഐഡിയ-വോഡാഫോണ്‍ ലയനം പൂര്‍ണമാകുമ്ബോള്‍ മെച്ചപ്പെട്ട നിരവധി സേവനങ്ങള്‍ കുറഞ്ഞ ചിലവിന് ഉപഭോക്താവിന് ലഭ്യമായേക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്