ഗ്രൂപ്പ് അഡ്മിനാണ്’ ഇനി എല്ലാത്തിനും അധികാരം; നിയന്ത്രണമേര്‍പ്പെടുത്തി വാട്ട്‌സ്ആപ്പ്
ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കു കൂടുതല്‍ അധികാരങ്ങളുമായി പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് അണിയറയില്‍. വാട്‌സ്ആപ്പിന്റെ സവിശേഷതകള്‍ നിരീക്ഷിക്കുന്ന ഫാന്‍സൈറ്റാണു വിവരം പുറത്തുവിട്ടത്. ഗ്രൂപ്പുകളുടെ നിയന്ത്രണം സുഗമമാക്കുകയാണ് പരിഷ്‌കരിച്ച പ്രോഗ്രാംകൊണ്ട് ഉദ്ദേശിക്കുന്നത്. അഡ്മിനു കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും.
അംഗങ്ങള്‍ക്കു ഗ്രൂപ്പിന്റെ വിഷയം, ഐക്കണ്‍, ഡിസ്‌ക്രിപ്ഷന്‍ എന്നിവ മാറ്റാന്‍ ഇനിമേല്‍ അഡ്മിനിസ്‌ട്രേറ്ററുടെ അനുമതി വേണ്ടിവരും. ഗ്രൂപ്പ് രൂപീകരിച്ചയാളെ (പവര്‍ അഡ്മിന്‍) പുറത്താക്കുന്നതില്‍ നിന്നു മറ്റ് അഡ്മിനിസ്‌ട്രേറ്റര്‍മാരെ വിലക്കുന്ന ടൂളും ഇതിനോടൊപ്പമുണ്ട്.
ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ‘അണ്‍സെന്‍ഡ്’ അവസരവും അപ്‌ഡേറ്റിലുണ്ടാകുമെന്നാണു സൂചന. സന്ദേശങ്ങള്‍ വിട്ട് അഞ്ചു മിനിറ്റിനുള്ളില്‍ സ്വീകര്‍ത്താവു കണ്ടിട്ടില്ലാത്തപക്ഷം അവ മായ്ച്ചുകളയാന്‍ അവസരം നല്‍കുന്ന സംവിധാനമാണിത്. വാട്‌സ്ആപ്പിലൂടെ പണമിടപാടു നടത്തുന്നതിനുള്ള ക്രമീകരണവും പ്രതീക്ഷിക്കുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്