‘ആക്ടീവ്’ ഫീച്ചര്‍ ഇനി ഇന്‍സ്റ്റഗ്രാമിലും
ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും സുഹൃത്തുക്കള്‍ ഓണ്‍ലൈനില്‍ വരുമ്പോള്‍ നമുക്ക് അറിയാന്‍ സാധിക്കും. എന്നാല്‍ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമില്‍ ഓണ്‍ലൈനില്‍ വരുന്നത് അറിയാനുള്ള ഫീച്ചര്‍ ഉണ്ടായിരുന്നില്ല. ഇനി മുതല്‍ ആ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാമിലും ലഭ്യമാകും.
മറ്റ് സോഷ്യല്‍ മീഡിയകളിലെ പോലെ തന്നെ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ആണോ എന്നും എപ്പോഴാണ് അവസാനം ഓണ്‍ലൈനില്‍ വന്നതെന്നും ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമിലും കാണാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ ആണെങ്കില്‍ ‘ആക്ടീവ് നൗ’ എന്ന് നിങ്ങളുടെ പേരിനരികില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കും. അതോടൊപ്പം വാട്സ്ആപ്പിലെ പോലെ ‘ലാസ്റ്റ് സീന്‍’ ഓപ്ഷന്‍ ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യവും ഇന്‍സ്റ്റഗ്രാമിലുണ്ടാവും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്