അജ്ഞാതരുടെ ശല്യങ്ങള് തടയാന്‍ പുതിയ ഫീച്ചറുകള്‍ നടപ്പാക്കാനൊരുങ്ങി ഫേസ്ബുക്ക്
ഹ്യൂസ്റ്റന്‍: ആവശ്യമില്ലാത്ത റിക്വസ്റ്റുകളും മെസേജുകളും േഫസ്ബുക്കില്‍ നിങ്ങള്‍ക്ക് ശല്യമാവുന്നുണ്ടോ? അജ്ഞാതരുടെ ശല്യങ്ങള് തടയാന്‍ പുതിയ ഫീച്ചറുകള്‍ നടപ്പാക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. സ്ത്രീകള്‍ക്കാണ് ഫേസ്ബുക്ക് പുതിയ സുരക്ഷയൊരുക്കുന്നത്.
സ്ത്രീസുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെയും അമേരിക്കയിലെയും എന്‍.ജി.ഒകളുമായി സഹകരിച്ചാണിത്. വ്യാജ അക്കൗണ്ടുകളെ മനസ്സിലാക്കി അവരെ ഫേസ്ബുക്ക് തന്നെ ബ്ലോക്ക് ചെയ്യും. അനാവശ്യ മെസേജുകള്‍ ഫില്‍റ്റേഡ് മെസേജ് ഫോള്‍ഡറിലേക്ക് മാറ്റാനും കഴിയും.
അയച്ചയാള്‍ അറിയാതെ ഇൗ ഫോള്‍ഡറില്‍നിന്ന് യൂസര്‍ക്ക് മെസേജ് വായിക്കാനും കഴിയും. നേരിട്ടുള്ള സംഭാഷണങ്ങള്‍ക്കാണ് പുതിയ ഫീച്ചറുകള്‍ ലഭ്യമാവുക. ഗ്രൂപ് ചാറ്റുകള്‍ക്കും ഇൗ സൗകര്യം ഉടന്‍ ലഭ്യമാവും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്