ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 141റണ്സിെന്റ തകര്‍പ്പന്‍ ജയം.
മൊഹാലി: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 141റണ്സിെന്റ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 393 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എടുക്കാനെ കഴിഞ്ഞള്ളു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചാഹലിെന്റ ബോളിങ്ങാണ് ലങ്കയെ തകര്‍ത്തത്. മല്‍സരത്തില്‍ ലങ്കക്കായി സെഞ്ച്വറി നേടിയ മാത്യൂസിെന്റ ഇന്നിങ്സ് പാഴായി. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഏകദിന ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയ ഇന്നിങ്സിലുടെ രോഹിത് ശര്‍മ്മ നേടിയ ഇരട്ട സെഞ്ച്വറിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ശ്രീലങ്കക്കെതിരെ സംഹാരമാടിയ രോഹിത് ശര്‍മ തെന്റ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറിയോടെ ഇന്ത്യയെ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 എന്ന പടുകൂറ്റന്‍ സ്കോറിലെത്തിച്ചു.
രോഹിതിനൊപ്പം 88 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെയും 68 റണ്‍സെടുത്ത ധവാെന്റയും പ്രകടനം ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. കരിയറിലെ മൂന്നാം ഇരട്ട സെഞ്ച്വറിയാണ് രോഹിത് മൊഹാലിയില്‍ കുറിച്ചത്. ആദ്യ ഏകദിനത്തിലെ മോശം പ്രകടനത്തിെന്റ പാപഭാരം മുഴവുന്‍ തീര്‍ക്കുന്നതായിരുന്നു രോഹിതിെന്റ ഇന്നത്തെ ഇന്നിങ്സ്. കോഹ്ലിയില്ലാതെ ഇന്ത്യക്ക് തിളങ്ങാന്‍ കഴിയില്ലെന്ന് വിമര്‍ശനങ്ങളുടെ കൂടി മുനയൊടുക്കുന്നതാണ് ടീം ഇന്ത്യയുടെ ബുധനാഴ്ചയിലെ പ്രകടനം.
ഒാള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. കുല്‍ദീപ് യാദവിന് പകരമായാണ് സുന്ദര്‍ ടീമിലിടം പിടിച്ചത്. കഴിഞ്ഞ മത്സരത്തിലെ ടീം തന്നെയാണ് ലങ്കക്കായി ഇറങ്ങുക. തമിഴ്നാടുകാരനായ വാഷിങ്ടണ്‍ സുന്ദറിന് 18 വയസാണ് പ്രായം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്