ഫെഡറര്‍ ആസ്ട്രേലിയന്‍ ഒാപ്പണ്‍ ഫൈനലില്‍
മെല്‍ബണ്‍: കരിയറിലെ 20ാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന അമൂല്യ നേട്ടത്തിലേക്ക് മുന്നേറുന്ന സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ആസ്ട്രേലിയന്‍ ഒാപ്പണ്‍ ഫൈനലില്‍. ദക്ഷിണ കൊറിയയുടെ സീഡില്ലാ താരം ചുങ് യോണിനെ സെമിയില്‍ വീഴ്ത്തിയാണ് ഫെഡറര്‍ കലാശപ്പോരിനെത്തിയത്. സ്കോര്‍ 6-1, 5-2 ലെത്തി നില്‍ക്കവേ ചുങ് യോണ്‍ പരിക്കേറ്റ് പിന്മാറുകയായിരുന്നു. ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചാണ് കലാശപ്പോരില്‍ ഫെഡററുടെ എതിരാളി.
ചെക്ക് റിപ്പബ്ലിക് താരം തോമസ് ബെര്ഡിചിനെ നേരിട്ടുള്ള െസറ്റുകള്ക്കു കീഴടക്കിയാണ് നിലവിലെ ചാമ്ബ്യനായ ഫെഡറര്‍ സെമിയിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ നൊവാക് ദ്യോകോവിചിനെ അട്ടിമറിച്ച ചുങ്, ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയുടെ ടെന്നിസ് സാന്‍ഡ്ഗ്രെനെ തോല്പിച്ചാണ് സെമിയിലെത്തിയത്. 58ാം റാങ്കുകാരനായ ചുങ് യോണ്‍ സീഡില്ലാതെയാണ് ആസ്ട്രേലിയന്‍ ഒാപണ്‍ പോരാട്ടത്തിനിറങ്ങിയത്. മെല്‍ബണിലെത്തും മുമ്ബത്തെ ഗ്രാന്‍ഡ്സ്ലാം മികവ് മൂന്നാം റൗണ്ട് മാത്രം. എന്നാല്‍, കട്ടിക്കണ്ണടയും 21െന്‍റ ചുറുചുറുക്കുമായി കുതിച്ച കൊറിയക്കാരന് ആരാധകരുെട മനംകവര്‍ന്നു.
ബ്രിട്ടെന്റ കിലെ എഡ്മുണ്ടിനെ അനായാസം മറികടന്നാണ് ക്രൊയേഷ്യന്‍ താരമായ സിലിച്ച് ഫൈനലിലെത്തിയത്. വനിതകളില്‍ ഹാലെപ്-വോസ്നിയാക്കി കലാശപ്പോരാട്ടമാണ് നടക്കാനുള്ളത്. ലോക ഒന്നാം നമ്ബര്‍ താരം സിമോണ ഹാലെപ് മുന്‍ ചാമ്ബ്യന്‍ എയ്ഞ്ചലിക് കെര്‍ബറെ തോല്‍പിച്ച് ഫൈനലില്‍ കടന്നപ്പോള്‍, എലിസ് മെര്‍ട്ടിനസിനെ തോല്‍പിച്ച് സ്വിറ്റ്സര്‍ലന്‍ഡ് താരം വോസ്നിയാക്കിയും കൊട്ടിക്കലാശത്തിലെത്തിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്