ദക്ഷിണാഫ്രിയ്ക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് ജയം
ദക്ഷിണാഫ്രിയ്ക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് ജയം. ഇതോടെ 6 മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 3-0 ന് മുന്നിലായി. പതിവുപോലെ ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ അടിതെറ്റുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍. ഇന്ത്യയുയര്‍ത്തിയ 303 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 179 ന് പുറത്താവുകയായിരുന്നു.
ഇന്ത്യയ്ക്കു വേണ്ടി ചാഹലും കുല്‍ദീപും 4 ഉം ബൂംറ 2 ഉം വിക്കറ്റുകള്‍ സ്വന്തമാക്കി.51 റണ്‍സ് നേടിയ ജീന്‍ പോള്‍ ഡുമിനി മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേതപ്പെട്ട പ്രകടനം പുറത്തെടുത്തത്. നേരത്തെ 34-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ നായകന്‍ വിരാട് കോലിയുടെ(160) മികവിലാണ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 303 റണ്‍സ് പടുത്തുയര്‍ത്തിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്