×

ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്​

ദുബായ്: ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം വിരാട് കോഹ്ലിക്ക്​. അന്താരാഷ്ട്ര ക്രിക്കറ്റിലെ കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനമാണ് കോഹ്ലിയെ ലോക ക്രിക്കറ്റര്‍ പദവിക്ക് അര്‍ഹനാക്കിയത്. ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും കോഹ്ലിക്ക് തന്നെ ലഭിച്ചു. ടെസ്റ്റില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ്. ഇത് രണ്ടാം തവണയാണ് സ്മിത്ത് മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെടുന്നത്

മികച്ച ഏകദിന താരത്തിനുള്ള ബഹുമതി ഇത് രണ്ടാം തവണയാണ് കോഹ്ലി സ്വന്തമാക്കുന്നത്. നേരത്തെ 2012ലും കൊഹ്ലിക്കായിരുന്നു ഈ അവാര്‍ഡ്. 2016 സെപ്തംബര് മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലയളവിലെ മിന്നുന്ന പ്രകടനമാണ് കൊഹ്ലിയെ അവാര്‍ഡിനര്‍ഹനാക്കിയത്. 77.80 ശരാശരിയില്‍ 8 സെഞ്ചുറികള്‍ ഉള്‍പ്പെടെ 2203 റണ്‍സാണ്​ ടെസ്​റ്റില്‍ ഇക്കാലയളവില്‍ കൊഹ്​ലി സ്വന്തമാക്കിയത്.

ഏകദിനത്തില്‍ ഏഴു സെഞ്ചുറികള്‍ ഉള്‍പ്പെടെ 82.63 ശരാശരിയില്‍ 1818 റണ്‍സാണ് ഇൗ കാലയളവില്‍ കോഹ്ലി അടിച്ചെടുത്തത്. 153 സ്ട്രൈക്ക് റേറ്റില്‍ 299 ട്വന്‍റി 20റണ്‍സും പോയ വര്‍ഷം കോഹ്ലി നേടി. മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്ലി. നേരത്തേ സചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ഈ പുരസ്ക്കരം നേടിയിട്ടുള്ളത്.

ഐ.സി.സിയുടെ ഏകദിന ടെസ്റ്റ് ടീമി​​​െന്‍റ ക്യാപ്റ്റനായും കൊഹ്ലിയെ തെരഞ്ഞെടുത്തു. ഐ.സി.സിയുടെ ഏകദിന ടീമില്‍ രോഹിത് ശര്‍മ്മ, ജസ് പ്രീത് ബു(മ എന്നിവര്‍ ഇടം പിടിച്ചു. രവിചന്ദ്ര അശ്വിന്‍, ചേതേശ്വര്‍ പൂജാര എന്നിവരാണ് ടെസ്റ്റ് ടീമിലുള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top