ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി
ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ 3 ഗോളിനാണ് ബാംഗളൂരു കേരളാ ടീമിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഗോള്‍രഹിതമായിരുന്ന മത്സരം രണ്ടാം പകുതിയില്‍ സജീവമായി. മലയാളി താരം സി.കെ വിനീത്, സൂപ്പര്‍ താരം ദിമിത്താര്‍ ബെര്‍ബറ്റോവ്, ഗോള്‍ കീപ്പര്‍ പോള്‍ റഹൂബ്ക എന്നിവര്‍ ആദ്യ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. മികച്ച കളിക്കാര്‍ മാറിനിന്നത് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തില്‍ പ്രകടമായിരുന്നു. കളി തുടങ്ങി അല്‍പ സമയത്തിനകം സ്റ്റാര്‍ സ്ട്രൈക്കര്‍ ഹ്യൂമിന് പരിക്കേറ്റത് ആരാധകരില്‍ കടുത്ത ആശങ്കയുണ്ടാക്കി. എന്നാല്‍ തലയ്ക്ക് ബാന്‍ഡേജുമായി മൈതാനത്ത് ഹ്യൂമേട്ടന്‍ തിരിച്ചെത്തിയത് കയ്യടികളോടെ മഞ്ഞപ്പട ആരാധകര്‍ വരവേറ്റു.
കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ബെംഗളുരു എഫ്‌സിയാണ് ആദ്യ പകുതിയില്‍ മികച്ചുനിന്നത്. പോള്‍ റഹൂബ്കക്കു പകരം ഗോള്‍വലയ്ക്ക് കീഴിലെത്തിയ സുബാഷിഷ് റോയിയുടെ മിന്നും സേവുകളാണ് ബ്ലാസ്റ്റേഴ്സിനെ ആദ്യ പകുതിയില്‍ കാത്തത്. തുടരെ തുടരെയുള്ള സന്ദര്‍ശകരുടെ ആക്രമണം സുബാഷിഷ് റോയ് അനായാസം തടഞ്ഞിട്ടു.
ആറ് കളിയില്‍ ഒരു ജയവും നാല് സമനിലയുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഏഴ് കളിയില്‍ നാല് ജയവും മൂന്ന് തോല്‍വിയുമായി 12 പോയിന്റുള്ള ബി.എഫ്.സി ലീഗില്‍ നാലാം സ്ഥാനത്താണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്