×

ഏ​ക​ദി​ന​ത്തി​ല്‍ ദക്ഷിണാഫ്രിക്കക്ക്​ ജയം

ഡക്ക്​വര്‍ത്ത്​ ലൂയിസ്​ നിയമപ്രകാരം അഞ്ചു വിക്കറ്റിനാണ്​ ആതിഥേയര്‍ പരമ്ബരയിലെ ആദ്യ ജയം സ്വന്തമാക്കിയത്​.

ഇ​ന്ത്യ 50 ഒാ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ല്‍ 289 റ​ണ്‍​സെ​ടു​ത്തപ്പോള്‍ മഴ മൂലം 28 ഒാവറില്‍ 202 ആക്കി കുറച്ച വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 25.3 ഒാവറില്‍ അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തില്‍ അടിച്ചെടുക്കുകയായിരുന്നു. ഹ​​​െന്‍റിച്ച്‌​ ക്ലാസണ്‍ (43 നോട്ടൗട്ട്​), ഡേവിഡ്​ മില്ലര്‍ (39), ഹാഷിം ആംല (33), അബ്രഹാം ഡിവില്ലിയേഴ്​സ്​ (26), ആന്‍ഡെയ്​ല്‍ പെഹലുക്​വായോ (23 നോട്ടൗട്ട്), എയ്​ഡന്‍ മാര്‍ക്രം (22) എന്നിവരാണ്​ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്​.

നേരത്തേ, 100ാം മ​ത്സ​ര​ത്തി​ല്‍​ സെ​ഞ്ച്വ​റി തി​ക​ച്ച ​ശി​ഖര്‍ ധ​വാ​​​​​െന്‍റ (109)​ കരുത്തിലാണ്​ ഇന്ത്യ തരക്കേടില്ലാത്ത സ്​കോറിലെത്തിയത്​. ആ​ദ്യ​മാ​യാ​ണ്​ ഒ​രു ഇ​ന്ത്യ​ന്‍ ബാ​റ്റ്​​സ്​​മാ​ന്‍ നൂ​റാം ഏകദിനത്തി​ല്‍ സെ​ഞ്ച്വ​റി കു​റി​ക്കു​ന്ന​ത്. ഉ​റ​ച്ച പി​ന്തു​ണ​യോ​ടെ നാ​യ​ക​ന്‍ വി​രാ​ട്​ കോ​ഹ്​​ലി​യും (75) ഒ​പ്പം​പി​ടി​ച്ച​പ്പോ​ള്‍ പി​ങ്ക്​ ദി​ന​ത്തി​ല്‍ കൂ​റ്റ​ന്‍ സ്​​കോ​റി​ലേ​ക്ക്​ കു​തി​ക്കു​മെ​ന്ന്​ തോ​ന്നി​ച്ചെ​ങ്കി​ലും മി​ക​ച്ച തു​ട​ക്കം മു​ത​ലാ​ക്കാ​ന്‍ മ​ധ്യ​നി​ര​ക്ക്​ ക​ഴി​യാ​തെ​പോ​യ​ത്​ ഇ​ന്ത്യ​ക്ക്​ തി​രി​ച്ച​ടി​യാ​യി.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top