ഏകദിന പരമ്ബരയിലെ മൂന്നാം വിജയം ലക്ഷ്യമിട്ട് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം
കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയിലെ മൂന്നാം മത്സരം ബുധനാഴ്ച കേപ്ടൗണില്‍. ആറ് മത്സരങ്ങളുള്ള പരമ്ബരയില്‍ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഡര്‍ബനിലും സെഞ്ചൂറിയനിലും മികച്ച വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കൊഹ്ലിയും സംഘവും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏറ്റുമുട്ടാനൊരുങ്ങുന്നത്.
ടെസ്റ്റിലെ തോല്‍വിക്ക് ഏകദിന പരമ്ബരയിലൂടെ മറുപടി നല്‍കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ബാറ്റ്സ്മാന്മാരേക്കാള്‍ ബൗളര്‍മാരെ ആശ്രയിച്ചാണ് ഇന്ത്യന്‍ ടീമിന്റ പ്രകടനം. ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ടീമിനൊപ്പം ചേരുമ്ബോള്‍ ഇന്ത്യന്‍ നിര വീണ്ടും ശക്തമാകും.
അതേസമയം ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് കരകയറണം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ല. പ്രധാന താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാണ്.
എബിഡി വില്യേഴ്സ്, നായകന്‍ ഫാഫ് ഡ്യൂപ്ലസിസ് എന്നിവര്‍ക്ക് പുറമെ, വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ ക്വിന്റണ്‍ ഡീ കോക്കും പരമ്ബരയിലെ മത്സരങ്ങളില്‍ കളത്തിലിറങ്ങില്ലെന്നാണ് സൂചന.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്