ഇന്ത്യ x ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്
മൊഹാലി: ധര്മശാലയിലെ ബാറ്റിങ് ദുരന്തം മനസ്സില് കണ്ട് ഇന്ത്യ ശ്രീലങ്കക്കെതിരെ രണ്ടാം ഏകദിനത്തിന് പാഡണിയുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില് ഇന്ന് ജയിച്ചെങ്കിലേ രോഹിത് ശര്മക്കും സംഘത്തിനും തിരിച്ചുവരവിന് അവസരമുള്ളൂ. അതേസമയം, ഒന്നാം ഏകദിനത്തിലെ ഏഴു വിക്കറ്റ് ജയവുമായി ആവേശത്തിലേറിയ ശ്രീലങ്കക്ക് മൊഹാലിയില് ജയം ആവര്ത്തിച്ചാല് പരമ്ബര സ്വന്തമാക്കാം.ശരാശരിക്കാരായ ശ്രീലങ്കന് പേസ് ബൗളിങ്ങിന് മുന്നില് ചൂളിപ്പോയ ടീം ഇന്ത്യക്ക് ഇന്ന് മരണപ്പോരാട്ടമാണ്. ദക്ഷിണാഫ്രിക്കന് പര്യടനത്തിന് മുമ്ബ് ബാറ്റിങ് നിരയുടെ മികവ് അളക്കാനള്ള ഉരകല്ലായി മാറുമെന്ന് വിശേഷിപ്പിച്ച മത്സരത്തിലായിരുന്നു സമീപകാലെത്ത വന് ദുരന്തം.
ഏഴിന് 29 എന്ന നിലയില് മുന്നിരയും മധ്യനിരയും തരിപ്പണമായപ്പോള് എം.എസ്. ധോണിയുടെ പരിചയസമ്ബത്ത് മാത്രമാണ് നാണക്കേടില് നിന്നും ടീമിനെ രക്ഷിച്ചത്. ശ്രേയസ് അയ്യര്, ദിനേശ് കാര്ത്തിക്, മനീഷ് പാണ്ഡേ എന്നീ മധ്യനിരക്കാര് 60 പന്തില് നേടിയത് വെറും 11 റണ്സ്. കുത്തിത്തെറിച്ച ലക്മലിെന്റയും നുവാന് പ്രദീപിെന്റയും പന്തുകള്ക്ക് മുന്നില് ബാറ്റിങ്നിര കളിമറന്നു. വിരാട് കോഹ്ലിയുടെ അഭാവം ടീമിന് തിരിച്ചടിയായെന്ന പരാതിയും നായകനെന്ന നിലയില് രോഹിത് പരാജയപ്പെട്ടുവെന്ന വിലയിരുത്തലും ഒഴിവാക്കണമെങ്കില് ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.
ധര്മശാലയിലെ പാഠമുള്ക്കൊണ്ടാവും ഇന്ന് ടീം ഇറങ്ങുകയെന്ന് ക്യാപ്റ്റന് രോഹിത് ഉറപ്പു നല്കുന്നു. ആദ്യ ഏകദിനം കളിച്ച ടീമിനെ തന്നെയാവും നിലനിര്ത്തുക. രഹാനെക്കു പകരം ശ്രേയസ് അയ്യറിനു തന്നെ അവസരം നല്കും. ധര്മശാലയില് ഭുവനേശ്വര്കുമാറും ജസ്പ്രീത് ബുംറയും നന്നായി പന്തെറിഞ്ഞു. എന്നാല്, അവര്ക്ക് പ്രതിരോധിച്ച് നില്ക്കാനുള്ള സ്കോറില്ലാത്തത് തിരിച്ചടിയായി. സ്പിന്നര്മാരായി കുല്ദീപ് യാദവും യുസ്വേന്ദ്ര ചഹലും ടീമിലുണ്ട്. കുല്ദീപിന് പകരക്കാരനായി അക്സര് പേട്ടലിന് അവസരം നല്കാനും സാധ്യതയുണ്ട്്. ഒാള്റൗണ്ടര് ഹാര്ദിക് പാണ്ഡ്യകൂടി മികവിലെത്തിയാല് തിരിച്ചുവരവ് എളുപ്പമാവുമെന്നുറപ്പ്.എന്നാല്, തുടര്ച്ചയായി 12 തോല്വിക്കു ശേഷം തകര്പ്പന് ജയത്തോടെ തിരിച്ചെത്തിയ ശ്രീലങ്ക ആത്മവിശ്വാസത്തിലാണ്. ജയിച്ചാല് പരമ്ബരയെന്ന സ്വപ്നനേട്ടം അവരെ കൂടുതല് മോഹിപ്പിക്കുകയും ചെയ്യുന്നു.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്