ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സമനിലയ്ക്കായി ശ്രീലങ്ക പൊരുതുന്നു.
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സമനിലയ്ക്കായി ശ്രീലങ്ക പൊരുതുന്നു. ദനഞ്ജയ ഡി സില്‍വയുടെ സെഞ്ച്വറിക്കരുത്തില്‍ ഒടുവില്‍ വിവരം കിട്ടുമ്ബോള് ലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തിട്ടുണ്ട്. ഒമ്ബത് റണ്‍സുമായി റോഷന് സില്‍വയാണ് ദനഞ്ജയയ്ക്ക് കൂട്ട്. ടെസ്റ്റില്‍ തുടര്‍ച്ചയായ ഒമ്ബത് പരമ്ബര വിജയങ്ങള്‍ എന്ന ആസ്ട്രേലിയയുടെ റെക്കാഡിനൊപ്പമെത്താനാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.
ആറ് വിക്കറ്റ് ബാക്കില്‍ ശ്രീലങ്കയ്ക്ക് വിജയിക്കണമെങ്കില്‍ 242 റണ്‍സ് കൂടി വേണം. നിലവിലെ സാഹചര്യത്തില്‍ ലങ്കയെ സംബന്ധിച്ച് ഇത് ഏറക്കുറെ അപ്രാപ്യമാണ്. ഇനി മത്സരം സമനിലയായാല്‍ പോലും രണ്ടാം മത്സരം ജയിച്ചതിന്റെ പിന്‍ബലത്തില്‍ ഇന്ത്യയ്ക്ക് പരമ്ബര സ്വന്തമാക്കാം. ഇന്നലെ കളി നിറുത്തുമ്ബോള് 31 റണ്‍സിന് മൂന്ന് എന്ന നിലയിലായിരുന്നു ശ്രീലങ്ക. 13 റണ്‍സുമായി ധനഞ്ജയ ഡിസില്‍വയും റണ്ണൊന്നുമൊടുക്കാതെ ആഞ്ചലോ മാത്യൂസുമായിരുന്നു ക്രീസില്‍. ഓപ്പണര്‍മാരായ കരുണരത്നെ (13), സമരവിക്രമ (5), നൈറ്റ് വാച്ച്മാന് ലക്മല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ ലങ്കയ്ക്ക് നഷ്ടമായത്.
2 വിക്കറ്റെടുത്ത ജഡേജയും ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയുമാണ് തുടക്കത്തിലേ ലങ്കയെ പ്രതിരോധത്തില്‍ ആക്കിയത്. ജഡേജ എറിഞ്ഞ ഇന്നലത്തെ അവസാന ഓവറിലാണ് ലങ്കയ്ക്ക് രണ്ട് വിക്കറ്റും നഷ്ടമായത്. ആ ഓവറിലെ ആദ്യ പന്തില്‍ കരുണാരത്നയെ ജഡേജ സാഹയുടെ കൈയില്‍ എത്തിച്ചു. പകരമെത്തിയത് നൈറ്റ് വാച്ച്മാന് ലക്മലാണ്. രണ്ട് പന്ത് നേരിട്ട ലക്മല്‍ നാലാം പന്തില്‍ ക്ളീന്‍ ബൗള്‍ഡാവുകയായിരുന്നു. നേരത്തെ സമരവിക്രമയെ രഹാനെയുടെ കൈയില്‍ എത്തിച്ച ഷമിയാണ് ലങ്കന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
അവസാന ദിനമായ ഇന്ന് കളി ആരംഭിച്ച് തുടക്കത്തില്‍ തന്നെ കഴിഞ്ഞ ഇന്നിംഗ്സിലെ സെഞ്ച്വറി വീരന് എയ്ഞ്ചലോ മാത്യൂസിനെ പുറത്താക്കി ജഡേജ തന്നെയാണ് ശ്രീലങ്കയെ ഞെട്ടിച്ചത്. ഒരു റണ്‍സെടുത്ത് മാത്യൂസിനെ രഹാനയുടെ കെെകളില്‍ എത്തിക്കുകയായിരുന്നു, എന്നാല്‍ അഞ്ചാം വിക്കറ്റ് ഒത്തുച്ചേര്‍ന്ന സില്‍വയുടെയും ചാന്ദിമലിന്റെയും പോരാട്ടവീര്യം ശ്രീലങ്കയെ മുന്നോട്ട് നയിക്കുകയായിരുന്നു. ചാന്ദിലിനെ മടക്കി അശ്വിന് വീണ്ടും ലങ്കയ്ക്ക് തിരിച്ചടി നല്‍കിയെങ്കിലും റോഷനെ കൂട്ടിപിടിച്ച് സില്‍വ പോരാട്ടം തുടരുകയായിരുന്നു.
ഇന്നലെ രാവിലെ 356/9 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ലങ്കയ്ക്ക് ആറ് ഓവര്‍ കൂടിയേ ബാറ്റ് ചെയ്യാനായുള്ളൂ. മൂന്നാം ദിനം നേടിയ സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുകയായിരുന്ന നായകന് ദിനേശ് ചാന്ദിമലിനെ (164) പുറത്താക്കി ഇശാന്ത് ശര്‍മ്മയാണ് ലങ്കന്‍ ഇന്നിംഗ്സിന് തിരശീലയിട്ടത്. ധവാനാണ് ക്യാച്ചെടുത്തത്. സന്‍ഡാകന്‍ (0) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അശ്വിന്, ഇശാന്ത് എന്നിവര്‍ മൂന്നും, ഷമി, ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.
തുടര്‍ന്ന് 163 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 52.2 ഓവറില്‍ വേഗത്തില്‍ 246 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്കായി ശിഖര്‍ ധവാന് (67), വിരാട് കൊഹ്ലി (50), രോഹിത് ശര്‍മ്മ (പുറത്താകാതെ 50) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. രോഹിത് അര്‍ദ്ധ സെഞ്ച്വറി തികച്ചയുടനെ കൊഹ്ലി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്