×

ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയുടെ ഉജ്വലമായ തിരിച്ചുവരവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പടുകൂറ്റന്‍ സ്കോറിന് മുന്നില്‍ തുടക്കത്തില്‍ പതറിപ്പോയ ലങ്കയെ എയ്ഞ്ചലോ മാത്യൂസും ക്യാപ്റ്റന്‍ ചാണ്ഡിമലും ചേര്‍ന്ന് മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. മൂന്നാം ദിനം ഒരു വിക്കറ്റ്പോലും നഷ്ടപ്പെടാതെ ചെറുത്തുനില്‍ക്കുകയാണ് അവര്‍. മാത്യൂസ് 108ഉം ചാണ്ഡിമല്‍ 81 ഉം റണ്‍സെടുത്താണ് പ്രതിരോധിക്കുന്നത്.
മൂന്നും ദിനം ഉച്ചയ്ക്കുശേഷം ഡ്രിങ്ക്സിന് പിരിയുമ്ബോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു നില്‍ക്കുകയാണ് സന്ദര്‍ശകര്‍. ഇപ്പോഴും ഇന്ത്യയേക്കാള്‍ 290 റണ്‍സിന് പിറകിലാണവര്‍.

മൂന്നിന് 131 റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനം സന്ദര്‍ശകര്‍ കളിയാരംഭിച്ചത്.
ഉച്ചഭക്ഷണത്തിന് മൂന്നിന് 192 റണ്‍സ് എന്ന നിലയിലായിരുന്നു അവര്‍.
231 പന്തില്‍ നിന്നാണ് മാത്യൂസ് സെഞ്ചുറി നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ കോലിയുടെ ഇരട്ടസെഞ്ചുറിയുടെയും ഓപ്പണര്‍ മുരളി വിജയിന്റെ സെഞ്ചുറിയുടെയും ബലത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കോലി 243 ഉം മുരളി വിജയ് 155 ഉം റണ്‍സാണ് എടുത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top