ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകമായ കൊച്ചിയില്‍ ഇന്ന് മുംബൈ സിറ്റിയെ നേരിടും.
കൊച്ചി: പന്ത് കൂടുതല്‍ കൈവശം വെച്ച് ഗോള്‍ നേടാനായിരിക്കും ശ്രമിക്കുകയെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീന്‍ പറഞ്ഞു.
ഗോളടിക്കുക എന്നതുതന്നെയാണ് പ്രധാനം എന്ന് തങ്ങള്‍ക്കറിയാമെന്നും ടീമംഗങ്ങള്‍ക്ക് ഊര്‍ജം നല്‍കാനും ഗോള്‍ അത്യാവശ്യമാണെന്ന് തിരിച്ചറിയുന്നെന്നും റെനി മ്യുളെന്‍സ്റ്റീന്‍ പറഞ്ഞു. വെസ് ബ്രൗണ്‍ തങ്ങളുടെ രഹസ്യ ആയുധമാണ്, മുംബൈയ്ക്കെതിരെ കടുത്ത മല്‍സരം പ്രതീക്ഷിക്കുന്നു, പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് അത് കൈകാര്യം ചെയ്യുമെന്നും പരിശീലകന്‍ പ്രതീക്ഷ പങ്ക് വച്ചു.
സ്വന്തം മൈതാനത്ത് ആദ്യജയവും ലക്ഷ്യമിട്ടാണ് മഞ്ഞപ്പട മുംബൈക്കെതിരെ ഇറങ്ങുക. ഫിനിഷിങ്ങിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നാണ് ടീമിന്റെ വിലയിരുത്തല്‍. പ്രതിരോധതാരം വെസ്റ്റ് ബ്രൌണ്‍ പരിക്കില്‍ നിന്ന് മോചിതനായിട്ടുണ്ട്. ജയിച്ചാല്‍ വിലപ്പെട്ട പോയന്റ് ബ്ലാസ്റ്റേഴ്സിന് ലഭിക്കും . മൂന്ന് കളിയില്‍ ഒരുജയവും രണ്ട് തോല്‍വിയുമാണ് മുംബൈ സിറ്റിയുടെ അക്കൌണ്ടിലുളളത്.പൂനെ, ബെംഗളൂരു ടീമുകളോടാണ് മുംബൈയുടെ തോല്‍വി. ഇതുവരെ വഴങ്ങിയത് അഞ്ചുഗോളുകള്‍. പ്രതിരോധം ശക്തമാക്കാനാണ് മുബൈയുടെ ശ്രമം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്