×

പാലാ വയലായില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

കോട്ടയം: പാലാ വയലായില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞേറേ കൂടല്ലൂര്‍ സ്വദേശി സിനോജ് (45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ് (7) എന്നിവരാണ് മരിച്ചത്. വയലാ കൊശപ്പള്ളി ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു ഇവര്‍. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.

മൂത്തമകന്‍ സൂര്യതേജസിനെ കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലും ഇളയ മകന്‍ ശിവതേജസിനേയും ഭാര്യ നിഷയെയും കിടപ്പുമുറിയില്‍ കട്ടിലിലുമാണ് കണ്ടെത്തിയത്. നിഷയുടെ കഴുത്തില്‍ കയര്‍ മുറുകിയ പാടും ഉണ്ട്. സംഭവസമയത്ത് വീട്ടില്‍ ബന്ധുകൂടിയായ ഭിന്നശേഷിക്കാരനായ കുട്ടിയും ഉണ്ടായിരുന്നു എന്നാല്‍ കുട്ടി ഒന്നും അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു.

നിരവധി വട്ടം വിളിച്ചിട്ടും കിട്ടാത്തതിനെതുടര്‍ന്ന് വീട്ടില്‍ വന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്തിയത്. ഭിന്നശേഷിക്കാരനായ കുട്ടിയാണ് സുഹൃത്തിന് വാതില്‍ തുറന്നുകൊടുത്തത്. പോലീസ് സ്ഥലത്ത് പരിശോധന തുടങ്ങി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top