യുവതി പടുതാക്കുളത്തില്‍ മരിച്ചനിലയില്‍,, ആത്മഹത്യ പ്രേരണ കുറ്റം; ഭര്‍ത്താവ് ജയിലിലായി
നെടുങ്കണ്ടത്ത് ദുരൂഹ സാഹചര്യത്തില്‍ യുവതിയെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കവുന്തി തുണ്ടത്തില്‍ വിഷ്ണുവിനെയാണ് (24) നെടുങ്കണ്ടം സി.ഐ റെജി കുന്നിപ്പറമ്ബന്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഡിസംബര്‍ 31ന് രാത്രി പത്തോടെയാണ് ഉണ്ണിമായയെ (22) കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പതിനൊന്നരയോടെ സമീപത്തെ പുരയിടത്തിലെ പടുതാക്കുളത്തില്‍ ഉണ്ണിമായയെ കണ്ടെത്തുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് രണ്ട് വയസ്സുള്ള ആണ്‍കുട്ടിയുണ്ട്.
സംഭവ ദിവസം രാത്രി ഉറക്കത്തില്‍ കട്ടിലില്‍ നിന്ന് കുട്ടി താഴെ വീഴുകയും ഇതിനെച്ചൊല്ലി ഉണ്ണിമായയെ വിഷ്ണു മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പിക്ക് അപ്പ് വാഹനത്തിന്റെ ഡ്രൈവറായ ഇയാള്‍ സ്ഥിരമായി വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി അയല്‍വാസികളും പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡന നിയമപ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കട്ടപ്പന ഡിവൈ.എസ്.പി രാജ്‌മോഹന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ഉണ്ണിമായയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്