ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പെരുമ്ബാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ പിതാവ് കുറ്റിക്കാട്ടുപറമ്ബില്‍ പാപ്പു(65)വിനെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപമത്തുള്ള വഴിയരികിലാണ് മരിച്ച നിലയില്‍ കണ്ടത്. അസുഖബാധിതനായിരുന്ന പാപ്പൂ രണ്ടു ദിവസങ്ങളായി അവശതയിലായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥത്തെത്തി പരിശോധനകള്‍ നടത്തി.
കേസിലെ മഹസര്‍ സാക്ഷി ഇരിങ്ങോള്‍ വട്ടോളിപ്പടി പുത്തന്‍കുടി പി.എം. സാബുവിനെ (38) ഇക്കഴിഞ്ഞ ജൂലൈ 29ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജിഷയുടെ അയല്‍വാസിയായ സാബുവിനെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.
ജിഷാവധക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലാണ്. പ്രതിഭാഗത്തുനിന്ന് വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടിക കഴിഞ്ഞദിവസം കോടതിക്ക് കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്ഗ്രസ് നേതാവ് വി.എം. സുധീരന് എന്നിവര് അടക്കം 30 പേരുടെ പട്ടികയാണ് പ്രതിഭാഗം അഭിഭാഷകന് ബി.എ. ആളൂര് വിചാരണ നടക്കുന്ന എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിക്ക് കൈമാറിയത്.
ഇവരെ വിസ്തരിക്കാന് അനുമതി നല്കണമോ എന്ന കാര്യത്തില് കോടതി വ്യാഴാഴ്ച തീരുമാനമെടുക്കും. ജിഷയുടെ പിതാവ് പാപ്പു, സഹോദരി ദീപ തുടങ്ങിയവരും പട്ടികയിലുണ്ട്. ജിഷയുടെ മാതാവ് അടക്കം അഞ്ച് സാക്ഷികളെ വീണ്ടും വിസ്തരിക്കാന് ഉത്തരവിടണമെന്ന പ്രതിഭാഗത്തിെന്റ അപേക്ഷ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്