×

കശ്മീര്‍ ഗവര്‍ണരുടെ ഉപദേഷ്ടാവായി മുന്‍ മലയാളി ഐ പിഎസ് ഓഫീസര്‍

കാട്ടുകള്ളന്‍ വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ തലവനും മാവോവാദി നീങ്ങളില്‍ വിദഗ്ദനുമായ മലയാളി ഓഫീസറായിരുന്ന കെ വിജയകുമാറിനെ ജമ്മു-കാശ്മീര്‍ ഗവര്‍ണറുടെ ഉപദേശകനായി നിയമിച്ചു. പാലക്കാട് കൊല്ലംകോടി സ്വദേശിയും ഐ പി എസ് ഉദ്യോഗസ്ഥനുമായിരുന്ന അദ്ദേഹത്തെ ജമ്മു-കാശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറയുടെ ഉപദേഷ്ടവായിട്ടാണ് ചുമതലയേല്‍ക്കുന്നത്. കാശ്മീരില്‍ പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതിന് പിന്നാലെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിജയകുമാറിനെ ഗവര്‍ണറുടെ ഉപദേഷ്ടാവായി നിയമിക്കുന്നത്.

പൊലീസ് സേനയില്‍ നിന്ന് പിരിഞ്ഞതിന് ശേഷം ഏറെ നാളായി കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജമ്മു-കാശ്മീര്‍ ചീഫ് സെക്രട്ടറി ബിബ വ്യാസനൊപ്പമാണ് വിജയകുമാറിനേയും ഉപദേശക പദവിയിലെത്തിച്ചിരിക്കുന്നത്. 2004 വീരപ്പനെ പിടികൂടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച വിദ്ഗത സേനയെ നയിച്ചത് വിജയകുമാറായിരുന്നു. പ്രത്യേക ദൗത്യസേന നടത്തിയ ഓപ്പറേഷന്‍ കൊക്കൂണ്‍ എന്ന നീക്കത്തിലൂടെയാണ് വീരപ്പന്‍ കൊല്ലപ്പെടുന്നത്.

സിആര്‍പിഫ് തലവനായിരുന്ന വിജയകുമാര്‍ 2012-ല്‍ ആണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. തുടര്‍ന്ന് അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തില്‍ എത്തി.1975 ബാച്ചിലെ തമിഴ്‌നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍, 19998-2001 കാലയളവില്‍ അതിര്‍ത്തി രക്ഷാസേന ഐ ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top