ശരീരത്തില്‍ നിന്ന് രക്തം പോകുന്നത് എന്നെ ഭയപ്പെടുത്തിയിരുന്നു. ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ചുള്ള ഓര്‍മകള്‍ : രാധിക ആപ്‌തെ
ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രാധിക ആപ്‌തെ. അക്ഷയ് കുമാര്‍ നായകനാകുന്ന പാഡ് മാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പത്രപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലാണ് ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ച് രാധിക ഓര്‍ത്തെടുത്തത്.
ഡോക്ടര്‍മാരുടെ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ആര്‍ത്തവത്തെ കുറിച്ച് വളരെ മുമ്പ് തന്നെ അവര്‍ എനിക്ക് പറഞ്ഞുതന്നിരുന്നു. അതിനാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു.
ആദ്യ ആര്‍ത്തവ ദിനത്തില്‍ അമ്മ വീട്ടില്‍ ഒരു പാര്‍ട്ടി ഒരുക്കി. എനിക്ക് എന്റെ ആദ്യ വാച്ച് ലഭിക്കുന്നത് അന്നാണ്. തീര്‍ച്ചയായും അന്ന് ഞാന്‍ കരഞ്ഞു. ശരീരത്തില്‍ നിന്ന് രക്തം പോകുന്നത് എന്നെ ഭയപ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാവരും എനിക്ക് സമ്മാനങ്ങള്‍ തരുന്നു. അതെന്നെ സന്തോഷിപ്പിച്ചു.
അതിന് ശേഷം ഇതുമായി പൊരുത്തപ്പെടാന്‍ അറിഞ്ഞുകൊണ്ടു തന്നെ ഞാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ആദ്യ കാലത്ത് സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ പോകുന്ന സമയത്ത് എനിക്ക് ചമ്മലായിരുന്നു. അത് മാറ്റാന്‍ മെഡിക്കല്‍ ഷോപ്പില്‍ എത്തുമ്പോള്‍ ഞാന്‍ ഉറക്കെ എനിക്ക് വേണ്ടത് നാപ്ക്കിനാണ് എന്ന് വിളിച്ചുപറയാന്‍ തുടങ്ങി. ചമ്മലിനെ മറികടക്കാന്‍ ബോധപൂര്‍വ്വം നടത്തിയ ശ്രമം. രാധികയുടെ അനുഭവങ്ങളെ കൈയടിയോടെയാണ് എല്ലാവരും സ്വീകരിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്