×

ലൈംഗിക ബന്ധത്തിന് മുമ്ബ് പരസ്പര സമ്മതം രേഖപ്പെടുത്തണം; സ്വീഡനില്‍ പുതിയ സമ്മത നിയമം

ആണിന്റെയും പെണ്ണിന്റെയും സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗികബന്ധത്തെ ബലാല്‍സംഗത്തിന് തുല്യമായി കാണുന്ന നിയമം സ്വീഡനില്‍ നടപ്പിലാവുന്നു. ലൈംഗികബന്ധത്തിന് മുമ്ബ് ഇരുവരുടെയും സമ്മതം ഉറപ്പുവരുത്തണമെന്നതാണ് പുതിയ നിയമത്തിലെ പ്രധാന ശുപാര്‍ശ. ബന്ധപ്പെടാനാഗ്രഹിക്കുന്നുവെന്ന വാക്കാലുള്ളതോ രേഖാമൂലമുള്ളതോ ആയ സമ്മതം നിര്‍ബന്ധമാക്കണമെന്നും നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നു.

പാര്‍ലമെന്റ് പരിഗണിച്ചുവരുന്ന സമ്മത നിയമം ഈയാഴ്ച തന്നെ പ്രാബല്യത്തില്‍ വരും. ഇതോടെ, ബലാല്‍സംഗത്തിന് വിധേയയാകുന്ന ഇര താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് സ്ഥാപിക്കുന്ന തെളിവ് ഹാജരാക്കുന്നതില്‍നിന്ന് മുക്തമാവും. പരസ്പര സമ്മതത്തോടെയല്ലാതെ നടക്കുന്ന ലൈംഗിക ബന്ധങ്ങളെല്ലാം ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരുമെന്നതിനാല്‍, സമ്മതപത്രം ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാകും.

നിലവിലെ നിയമം അനുസരിച്ച്‌ ബലാല്‍സംഗത്തിന് ഒരാളെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ അവര്‍ ഇരയെ ഭീഷണിപ്പെടുത്തിയോ ആക്രമിച്ചോ കീഴ്പ്പെടുത്തിയെന്ന് തെളിഞ്ഞിരിക്കണം. അല്ലെങ്കില്‍ ഇര അബോധാവസ്ഥയിലോ മദ്യപിച്ച നിലയിലോ മറ്റേതെങ്കിലും തരത്തില്‍ പരിക്ഷീണയായ അവസ്ഥയിലോ ആയിരുന്നുവെന്ന് തെളിയിക്കണം. പുതിയ നിയമം വരുന്നതോടെ, സമ്മതം രേഖപ്പെടുത്തിയില്ലെങ്കില്‍ അത് സ്വാഭാവികമായും ബലാല്‍സംഗമായി മാറും.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച മീറ്റൂ കാമ്ബെയിനാമ് ഇത്തരമൊരു നിയമനിര്‍മ്മാണത്തിലേക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് സ്വീഡിഷ് ഉപപ്രധാനമന്ത്രി ഇസബെല്ല ലോവിന്‍ പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top