×

പച്ചമീനില്‍ ഫോര്‍മാലിനുണ്ടോ ? മൂന്ന്‌ രൂപാ മുടക്കിലറിയാമെന്ന്‌ വനിതാ ശാസ്‌ത്രജ്ഞര്‍

മീന്‍ വാങ്ങുമ്പോള്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന ആശങ്ക ഇനി വേണ്ട. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞരാണ്് മീനിലെ മായം കണ്ടെത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇനി വില്‍ക്കാന്‍് വച്ചിരിക്കുന്ന മീനില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്നു കണ്ടെത്താന്‍ മിനിറ്റുകള്‍ മാത്രം മതി. സിഫ്റ്റിലെ ശാസ്ത്രജ്ഞരായ എസ്.ജെ. ലാലി, ഇ.ആര്‍. പ്രിയ എന്നിവര്‍ ചേര്‍ന്നാണ് ഇത് വികസിപ്പിച്ചെടുത്തത്.

ഒരു കിറ്റിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. . ചെറിയൊരു സ്ട്രിപ്പാണ് മായം കണ്ടെത്താനായി ഉപയോഗിക്കുന്നത്. ഈ സ്ട്രിപ്പ് നമ്മള്‍ മീനില്‍ അമര്‍ത്തുകയേ വേണ്ടു.ശേഷം സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസലായിനി ഒഴിക്കുക. മായം കലര്‍ന്ന മീനാണ് എങ്കില്‍ സ്ട്രിപ്പിന്റെ നിറം മാറും. മൂന്നു നിമിഷങ്ങള്‍ക്കകം വിവരമറിയാം.

്. പഴകിയ മത്സ്യം പുതുമയോടെ കാത്തുസൂക്ഷിക്കുന്നതിനായി മീനില്‍ സാധാരണയായി ചേര്‍ക്കുന്നത് ഫോര്‍മാലിനും അമോണിയയുമാണ് .ഇത്തരം രാസപദാര്‍ഥങ്ങള്‍ ചേര്‍ന്ന മീനുകള്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണ്. ഇവ നഗ്ന നേത്രങ്ങള്‍കൊണ്ട തിരിച്ചറിയാന്‍ സാധിക്കുക ദുഷ്‌കരമാണ്്. പഠനങ്ങള്‍ പറയുന്നതനുസരിച്ച് ഫോര്‍മാലിന്‍ കാന്‍സറിന് കാരണമാകുന്നുണ്ട് എന്നാണ്. അമോണിയ സ്ഥിരമായി ശരീരത്തിനുള്ളില്‍ ചെന്നാലും രോഗങ്ങള്‍ക്കിടയാക്കുമെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ. സി.എന്‍. രവിശങ്കര്‍ പറഞ്ഞു.ഫോര്‍മാലിന്‍, അമോണിയ എന്നിവ കണ്ടെത്തുന്നതിന് രണ്ട് കിറ്റുകളാണ് സിഫ്റ്റ് പുറത്തിറക്കുന്നത്.

മായം കണ്ടെത്താനുള്ള കിറ്റില്‍ സ്ട്രിപ്പ്, രാസലായിനി, നിറം മാറുന്നത് ഒത്തുനോക്കുന്നതിനുള്ള കളര്‍ ചാര്‍ട്ട് എന്നിവയാണുള്ളത്. ്. കിറ്റിന്റെ ഔദ്യോഗികമായ പുറത്തിറങ്ങല്‍ ചടങ്ങ് ് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും.വാണിജ്യാടിസ്ഥാനത്തില്‍ കിറ്റ് വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ ഒരു സ്ട്രിപ്പിന് പരമാവധി ഒന്നോ രണ്ടോ രൂപ മാത്രമേ ചെലവു വരൂ എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്് . ഒരു കിറ്റിന്റെ കാലാവധി ഒരു മാസമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top