×

ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം? മമ്മൂട്ടിക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു

കോഴിക്കോട്: മമ്മൂട്ടിയെ പോലെ വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്രയേറെ ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാലോകത്ത് താന്‍ കണ്ടിട്ടില്ലെന്നു ജോയ് മാത്യു. കസബ സിനിമയിലെ സ്ത്രീവിരുദ്ധ രംഗങ്ങള്‍ക്കെതിരേ വിമന്‍ കളക്ടീവ് ഉയര്‍ത്തിയ വിമര്‍ശനത്തെ തുടര്‍ന്ന് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ മമ്മൂട്ടിയെ ന്യായീകരിച്ചാണ് ജോയ് മാത്യു രംഗത്തു വന്നിരിക്കുന്നത്. മമ്മൂട്ടിയെ വിമര്‍ശിക്കുന്ന നടിമാര്‍ക്കുപോലും അദ്ദേഹത്തെ ആരാധനയാണെന്നും ജോയ് മാത്യു പറയുന്നു.

‘അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം?’ എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്. വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണ് മമ്മൂട്ടിയെന്ന സര്‍ട്ടിഫിക്കറ്റും ജോയ് മാത്യു മമ്മൂട്ടിക്ക് നല്‍കുന്നുണ്ട്. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരില്‍ നടനെ വിമര്‍ശിക്കുന്ന ശരിയല്ലയെന്ന അഭിപ്രായമാണ് ജോയ് മാത്യു ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ചത്.

മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ച പാര്‍വ്വതിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ജോയ് മാത്യു നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയെന്ന നടനെ സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ ബഹുമാനിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് മമ്മൂക്കയെന്ന് മമ്മൂട്ടിയെ വിളിക്കുന്നതെന്നും പറയുന്ന ജോയ് മാത്യു അങ്ങനെയല്ലെങ്കില്‍ മമ്മൂട്ടിയെ ‘മിസ്റ്റര്‍ മമ്മൂട്ടി’ എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തതെന്തെന്നും ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ’ മമ്മുക്ക മമ്മുക്ക’ എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച്‌ അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മൂട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു? അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും ‘മിസ്റ്റര്‍ മമ്മൂട്ടി ‘എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്, അതല്ലെ അതിന്റെയൊരു അന്തസ്സ്.

വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top