ഗുജറാത്തില്‍ രണ്ടാം തവണയും വിജയ് രൂപാനി തന്നെ മുഖ്യമന്ത്രി
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനിയെ തെരഞ്ഞെടുത്തു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവിലെ ഉപമുഖ്യമന്ത്രിയായ നിതിന്‍ പേട്ടലും അതേ സ്ഥാനത്തു തുടരും.
മന്ത്രിമാരെ നിശ്ചയിക്കുന്നതിനായി അരുണ്‍ ജെയ്റ്റിലിയുടെ അധ്യക്ഷതയില്‍ ബി.െജ.പി എം.എല്‍.എമാരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രിയായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെരഞ്ഞെടുത്തത് വിജയ് രൂപാനിയെയാണെന്ന് ജെയ്റ്റ്ലി എം.എല്‍.എമാരെ അറിയിച്ചു. തുടര്‍ന്നാണ് രണ്ടാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനിയെ തെരഞ്ഞെടുത്തത്.
പുതിയ സര്‍ക്കാറിന് വഴിയൊരുക്കാന്‍ വിജയ് രൂപാനിയും ഉപമുഖ്യമന്ത്രി നിതിന്‍ പേട്ടലും രാജ്ഭവനില്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, മാന്‍ സുഖ് മാണ്ഡവ്യ, നിതിന്‍ പേട്ടല്‍ എന്നിവരായിരുന്നു വിജയ് രൂപാനിെയ കൂടാതെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരിഗണനയിലുണ്ടായിരുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്